Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുട്ടികളുടെ ആശയങ്ങളാണ്...

കുട്ടികളുടെ ആശയങ്ങളാണ് വരും കാലത്തിന്‍റെ പ്രതീക്ഷ - മന്ത്രി കെ.എന്‍. ബാലഗോപാല്‍

text_fields
bookmark_border
(ചിത്രം) കുളക്കട: കുട്ടികളുടെ ആശയങ്ങളിലാണ് വരുംകാലത്തിന്‍റെ പ്രതീക്ഷ നിലനില്‍ക്കുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ഹര്‍ഷകുമാര്‍ അധ്യക്ഷത വഹിച്ചു. പി. അയിഷാപോറ്റി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്​. സുമാലാല്‍, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഇന്ദുകുമാര്‍, ജില്ല പഞ്ചായത്ത് അംഗം ആര്‍. രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബച്ചി ബി. മലയില്‍, കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കവിതാ ഗോപകുമാര്‍ എന്നിവർ സംസാരിച്ചു. ഹ്രസ്വചിത്ര പുരസ്കാരം അഞ്ചൽ: മലബാർ ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സുഹൈൽ അഞ്ചൽ സംവിധാനം ചെയ്ത 'മൻസൂർ' ഹ്രസ്വ ചിത്രത്തിന് മൂന്ന് പുരസ്കാരം ലഭിച്ചു. മികച്ച രണ്ടാമത്തെ സംവിധായകൻ, സോഷ്യൽ അവയർനസ് ഷോർട്ട് ഫിലിം, നല്ല നടൻ എന്നീ പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇംഗ്ലണ്ടിൽ നടന്ന യൂറോപ്പ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് സുഹൈൽ അഞ്ചലിന് ലഭിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story