Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസോളാർ നിലയത്തിന്...

സോളാർ നിലയത്തിന് രജിസ്റ്റർ ചെയ്യാം

text_fields
bookmark_border
പുനലൂർ: വൈദ്യുതി വകുപ്പിന് കീഴിൽ അനർട്ട് മുഖാന്തരം 40 ശതമാനം വരെ സബ്സിഡിയോടെ ഗ്രിഡ് ബന്ധിത ഗാർഹിക സൗര വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളിൽ അനർട്ട് ഫെസിലിറ്റി കേന്ദ്രം, ഊർജമിത്ര തൊളിക്കോട് ഓഫിസിൽ നടക്കും. ആധാർകാർഡ്, വൈദ്യുതി ബിൽ രജിസ്ട്രേഷൻ ഫീസായി 1225 രൂപ എന്നിവ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 8281261440, 9497414995 നമ്പറുകളിൽ ബന്ധപ്പെടാം. 'സ്മാരകം നിർമിക്കണം' പുനലൂർ: എ. യൂനുസ് കുഞ്ഞിന്‍റെ സ്മരണക്കായി സർക്കാർ ഉചിതമായ സ്മാരകം നിർമിക്കണമെന്ന് മുസ്‌ലിം ലീഗ് പുനലൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി മന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകാനും യൂനുസ് കുഞ്ഞ് അനുസ്മരണ യോഗം തീരുമാനിച്ചു. സലിം പുനലൂർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് അഞ്ചൽ ഷാനവാസ് ഉദ്ഘാടനം ചെയ്തു. റെജി തടിക്കാട്, കലാം കെ.എം.സി.സി, എസ്. ഹാരിസ്, ജെ. ജാസ്, ഹർഷാദ്, ഇഖ്ബാൽ, മുഹമ്മദ്ഷിഫാൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story