Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംസ്ഥാനത്തെ ഓൺലൈൻ...

സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസം രാജ്യത്തിന് മാതൃക -മന്ത്രി

text_fields
bookmark_border
സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസം രാജ്യത്തിന് മാതൃക -മന്ത്രി
cancel
ചിത്രം കടയ്ക്കൽ: കോവിഡ് പശ്ചാത്തലത്തിൽ ആധുനിക സംവിധാനങ്ങളോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓൺലൈൻ വിദ്യാഭ്യാസ രീതി രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കൽ സർക്കാർ എച്ച്.എച്ച്.എസിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ സ്കൂൾ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കിഫ്‌ബിയിൽനിന്ന്​ 5.50 കോടി രൂപ ചെലവഴിച്ച്​ പൂർത്തീകരിച്ച കെട്ടിടത്തിന് എട്ട് ക്ലാസ് മുറികളാണുള്ളത്. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അധ്യക്ഷത വഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ. മനോജ്‌കുമാർ, കടക്കൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വിക്രമൻ, പ്രിൻസിപ്പൽ എ. നജീം, പി.ടി.എ പ്രസിഡന്റ് വി. വേണുകുമാരൻ നായർ, സ്റ്റാഫ് സെക്രട്ടറി എ. ഷിയാദ്ഖാൻ എന്നിവർ പങ്കെടുത്തു. ചിത്രം: കടയ്ക്കൽ സർക്കാർ എച്ച്.എച്ച്.എസിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി ജെ. ചിഞ്ചുറാണി അനാച്ഛാദനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story