Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:35 AM IST Updated On
date_range 11 Feb 2022 5:35 AM ISTറോഡ് നിർമാണത്തിന്‍റെ മറവിൽ വയൽ നികത്തുന്നു
text_fieldsbookmark_border
അഞ്ചൽ: റോഡ് നിർമാണത്തിന്‍റെ മറവിൽ സമീപത്തെ വയലുകൾ മണ്ണിട്ട് നികത്തുന്നതായി നാട്ടുകാർ. അയിലറ-വിളക്കുപാറ റോഡിന്‍റെ നിർമാണ പ്രവർത്തനത്തിന്‍റെ മറവിൽ മുഴതാങ്ങ് ഭാഗത്താണ് റോഡിനോട് ചേർന്നുള്ള വയലുകളിലേക്ക് മണ്ണിടുന്നത്. റോഡ് പണി ചെയ്യുന്ന കരാറുകാരനുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് രാത്രികാലങ്ങളിൽ വയൽ നികത്തുന്നതത്രേ. പരാതിയറിയിച്ചിട്ടും ആയിരനല്ലൂർ വില്ലേജധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് കലക്ടർ, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകുന്നതിനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. സംഭവത്തിൽ വിവിധ കർഷക സംഘടനകളും പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story