Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:34 AM IST Updated On
date_range 11 Feb 2022 5:34 AM ISTചന്ദനം മുറിച്ചതിന് രണ്ട് റെയിൽവേ ജീവനക്കാർ കസ്റ്റഡിയിൽ
text_fieldsbookmark_border
(ചിത്രം) പുനലൂർ: ചന്ദനം മുറിച്ച് ഒളിപ്പിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് റെയിൽവേ ജീവനക്കാരെ തെന്മല വനം റേഞ്ച് ഓഫിസറും സംഘവും കസ്റ്റഡിയിൽ എടുത്തു. ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ക്വാർട്ടേഴ്സ് വളപ്പിൽ നിന്ന ചന്ദനമാണ് ഇവർ മുറിച്ചത്. ആര്യങ്കാവ് ഭാഗത്ത് ജോലി ചെയ്യുന്നവരാണ് ഈ ജീവനക്കാർ. കഴിഞ്ഞ ദിവസം ഇവർ മുറിച്ച ചന്ദനം കടത്തികൊണ്ടുപോകാനായി അടുത്തുള്ള കലുങ്കിന് സമീപം ഒളിപ്പിച്ചു. രഹസ്യ വിവരത്തെ തുടർന്നാണ് വനപാലകർ ഇവരെ കസ്റ്റഡിയിലെടുത്തത്. മുറിച്ച ചന്ദനവും വനപാലകർ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story