Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപത്തുപറ പാലം നിര്‍മാണം...

പത്തുപറ പാലം നിര്‍മാണം പുനരാരംഭിച്ചു

text_fields
bookmark_border
പത്തനാപുരം: അനിശ്ചിതത്വത്തിലായിരുന്ന പത്തുപറ പാലത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സാങ്കേതികകാരണങ്ങളാല്‍ ഒരു വര്‍ഷമായി പൂര്‍ണമായും പണികള്‍ നിര്‍ത്തിവെച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. പിറവന്തൂർ ഗ്രാമപഞ്ചായത്തിനെയും പുനലൂർ നഗരസഭയെയും ബന്ധിപ്പിക്കുന്നതാണ് പത്തുപറ പാലം. ചാലിയക്കര ആറിനുകുറുകെ പത്തുപറ കടവിൽ പാലം നിർമിക്കാന്‍ കെ.ബി. ഗണേഷ്കുമാറിന്‍റെ ഫണ്ടാണ്​ അനുവദിച്ചത്. പിറവന്തൂർ പഞ്ചായത്തിലെ വന്മള വാർഡിനെയും പുനലൂർ നഗരസഭയുടെ വിളക്കുവെട്ടം വാർഡിനെയുമാണ് പത്തുപറ പാലം ബന്ധിപ്പിക്കുന്നത്. പാലം യാഥാർഥ്യമായാൽ വന്മള, കറവൂര്‍, പെരുന്തോയില്‍ തുടങ്ങിയ മേഖലയില്‍ ഉള്ളവര്‍ക്ക് പുനലൂരിലെത്താൻ എളുപ്പമാകും. ചാലിയക്കര ആറിന്‍റെ കരയിലാണ് വനംവകുപ്പിന്‍റെ വനദീപ്തി സ്വാഭാവിക വനവത്കരണ പദ്ധതിയുള്ളത്. സ്കൂൾ കുട്ടികളടക്കം നിരവധി ആളുകളാണ് ചാലിയക്കര ആറ്റിലൂടെ നടന്ന് മറുകരയിലേക്ക് പോകുന്നത്. മഴക്കാലമായാൽ വെള്ളം ഉയരുന്നതിനാൽ ആറ്റിലൂടെയുളള യാത്രയും ബുദ്ധിമുട്ടിലാകും. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിര്‍ത്തിവെച്ച നിര്‍മാണം പിന്നീട് ആരംഭിച്ചിരുന്നില്ല. നിലവില്‍ സ്പാനുകള്‍ ഉറപ്പിക്കുന്നതിനുള്ള ബെയ്സ് പില്ലറുകളാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടം.....ചാലിയക്കര ആറിന് കുറുകെ നിര്‍മിക്കുന്ന പത്തുപറ പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story