Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏഴ് വയസ്സുകാരിക്ക്...

ഏഴ് വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു

text_fields
bookmark_border
ചാത്തന്നൂര്‍: സഹോദരിയോടൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ . ഉളിയനാട് കുന്നുംപുറത്തുവീട്ടിൽ മനുവിന്‍റെ മകള്‍ ഭവ്യക്കാണ് പാമ്പ് കടിയേറ്റത്. വ്യാഴാഴ്ച ഉച്ചക്ക്​ 12ന്​ മൂത്ത കുട്ടിയായ ഭാഗ്യയോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. ഭാഗ്യയുടെ കാലില്‍ പാമ്പ് ചുറ്റി. കാല്‍ കുടഞ്ഞെറിഞ്ഞപ്പോള്‍ പാമ്പ് ഇളയകുട്ടിയായ ഭവ്യയുടെ കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കും അവിടെ നിന്ന്​ എസ്.എ.ടി യിലേക്കും മാറ്റി. ഉളിയനാട് ഹൈസ്‌കൂളിന് സമീപമുള്ള ഇവരുടെ വീടിന് സമീപം സ്‌കൂള്‍ ഗ്രൗണ്ടിന് വേണ്ടി കെട്ടിയ മതിലിന്‍റെ ദ്വാരത്തില്‍ നിന്ന്​ ഇറങ്ങി വന്ന പാമ്പാണ് കുട്ടിയെ കടിച്ചത്. ആറു വര്‍ഷം മുമ്പ്​ ജില്ല പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ ലക്ഷങ്ങള്‍ ചിലവാക്കി നിർമാണം ആരംഭിച്ച സ്റ്റേഡിയത്തിന് വേണ്ടി പാറകൊണ്ട്‌ കെട്ടിയ മതിലുകളുടെ പണി ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഇതുമൂലം ഈ ദ്വാരങ്ങളിലൂടെ പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ വീടുകളിലും മറ്റുമെത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story