Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസുദ്യോഗസ്ഥരെ...

പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
അഞ്ചാലുംമൂട്: പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച മധ്യവയസ്‌കൻ പിടിയില്‍. തൃക്കരുവ ഞാറയ്ക്കല്‍ കെ.എസ്.ഇ.ബി ഓഫിസിന് സമീപം മംഗലത്ത് പുത്തന്‍വീട്ടില്‍ ശിവപ്രസാദ് (43) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. മദ്യലഹരിയില്‍ ഭാര്യയെ ഉപദ്രവിക്കുന്നുവെന്ന ഫോണ്‍ സന്ദേശം അന്വേഷിക്കാന്‍ എത്തിയ അഞ്ചാലുംമൂട് സ്‌റ്റേഷനിലെ പൊലീസ് എസ്.ഐമാരായ ജയപ്രകാശ്, ഹരികുമാര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്​. മദ്യലഹരിയില്‍ നിന്ന യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥരെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും യുവാവിനെ സ്ഥലത്ത് നിന്ന്​ പിടികൂടുകയുമായിരുന്നു. അഞ്ചാലുമൂട് ഇന്‍സ്‌പെക്ടര്‍ സി.ദേവരാജന്‍ സബ്​ ഇന്‍സ്‌പെക്ടര്‍മാരായ വി. അനീഷ്, അനില്‍കുമാര്‍, സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ്​ ചെയ്തു. ....ke + kc.... ഇ.എസ്.ഐ ആശുപത്രിയിലെ സൗകര്യം മെച്ചപ്പെടുത്താൻ ചർച്ച കൊല്ലം: എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്ത ണമെന്നാവശ്യപ്പെട്ട്​ കൊടിക്കുന്നില്‍ സുരേഷ് എം.പി ഇ.എസ്.ഐ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി. ഡോക്ടര്‍മാരും നഴ്സുമാരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും കരാർ ജീവനക്കാരുമുള്‍പ്പടെ 344 ജീവനക്കാരുള്ള എഴുകോണ്‍ ഹോസ്പിറ്റലിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ എം.പി പരാതി ഉന്നയിച്ചു. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക് വിഭാഗം, ഓഫ്താല്‍മോളജി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, പള്‍മനോളജി, ഡെന്‍റൽ, ആയുർവേദം, ഹോമിയോ ഉള്‍പ്പടെയുള്ള ചികിത്സകളാണ് നിലവിലുള്ളത്. ഡോക്ടര്‍മാരുടെയും നഴ്സുമാരു​െടയും കുറവ് പരിഹരിക്കണമെന്നും സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും എം.പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story