Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:29 AM IST Updated On
date_range 11 Feb 2022 5:29 AM ISTഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍റര്‍വ്യൂ
text_fieldsbookmark_border
ചവറ: തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐയിൽ പ്ലംബര്‍, വെല്‍ഡര്‍, സർവെയര്‍ ട്രേഡുകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ പരിശീലനത്തിനുള്ള ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം 15ന് രാവിലെ 11ന്. ഫോൺ: 0476 2835221. യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ചയാളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തഴവ തെക്ക് മുറിയിൽ റിനീഷ് മൻസിലിൽ റനീഷ് (47) ആണ് പിടിയിലായത്. ചൊവ്വാഴ്ച മദ്യലഹരിയിൽ മരണവീട്ടിലെത്തിയ ഇയാളെ ബന്ധുവായ ഷാനവാസ് വിലക്കിയ വിരോധത്തിൽ പിറ്റേദിവസം ആക്രമിക്കുകയായിരുന്നു. തടി കഷ്ണം കൊണ്ടുള്ള ആക്രമണത്തിൽ കൈ ഒടിഞ്ഞ ഷാനവാസ് കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സ തേടി. കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റനീഷിനെ തഴവയിൽ നിന്നും പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ജയശങ്കർ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story