Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:28 AM IST Updated On
date_range 11 Feb 2022 5:28 AM ISTസ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
text_fieldsbookmark_border
കൊല്ലം: ജില്ല പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് 2021-22 വര്‍ഷത്തെ ഗ്രാമസഭ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതും അംഗീകൃത കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി പഠിക്കുന്നവരുമായ വിദ്യാർഥികള്‍, മുന്‍വര്‍ഷങ്ങളില്‍ ജില്ല പഞ്ചായത്ത് പദ്ധതിപ്രകാരം സ്‌കോളര്‍ഷിപ് ലഭിച്ചതും നിലവില്‍ അതേ കോഴ്‌സിന് പഠനം തുടരുന്നതുമായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കൊല്ലം സിവില്‍ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ 20 നകം നല്‍കണം. ഫോണ്‍ 0474 2794996. മസ്റ്ററിങ് നടത്തണം കൊല്ലം: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് അസംഘടിത വിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ 31നകം മസ്റ്ററിങ് ചെയ്തിട്ടില്ലാത്തവര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി 20നകം നടത്തണമെന്ന് ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ല കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0474 2749048, 8075333190. വനിതാ കമീഷന്‍ അദാലത് കൊല്ലം: സംസ്ഥാന വനിതാ കമീഷന്‍ അദാലത് 14 നും 15 നും ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ രാവിലെ 10 മുതല്‍ നടത്തും. തിരുത്തല്‍ വരുത്താന്‍ അവസരം കൊല്ലം: സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയിൽ 2014 മുതല്‍ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഇ-എന്‍.ടി.സി തിരുത്തലുകള്‍ക്ക് എം.ഐ.എസ് പോര്‍ട്ടലില്‍ മാര്‍ച്ച് രണ്ടുവരെ അവസരം ലഭ്യമാക്കിയതായി പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍ 0474 2793714.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story