Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:28 AM IST Updated On
date_range 11 Feb 2022 5:28 AM ISTഅനുസ്മരണ സമ്മേളനവും മഹ്ളരി സംഗമവും
text_fieldsbookmark_border
കൊല്ലം: കേരള സ്റ്റേറ്റ് മഹ്ളരീസ് അസോസിയേഷൻ (കെ.എസ്.എം.എ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ചെമ്പഴന്തി ഷെഫീഖ് മഹ്ളരി നടത്തി. ഡോ.വൈ.എ. ത്വാഹ മഹ്ളരി കൊല്ലം അധ്യക്ഷത വഹിച്ചു. തമിഴ്നാട് കായൽപ്പട്ടണം മഹ്ളറത്തുൽ ഖാദിരിയ്യ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.ആർ.സി കൺവീനർ അയ്യൂബ് ഖാൻ മഹ്ളരി പ്രമേയം അവതരിപ്പിച്ചു. ഷാഫി മഹ്ളരി കോട്ടയം, അസീസ് മഹ്ളരി മലപ്പുറം, ഹാഷിം മഹ്ളരി തേവലക്കര, മൻസൂർ മഹ്ളരി, സാലിഹ് മഹ്ളരി, കുഞ്ഞ് മഹ്ളരി, കബീർ മഹ്ളരി, മുനീർ മഹ്ളരി, നൗഷാദ് മഹ്ളരി, ഷെരീഫ് മഹ്ളരി, നൂറുല്ല മഹ്ളരി, ഹുസൈൻ മഹ്ളരി, ബുജൈർ മഹ്ളരി, ഹാരിസ് മഹ്ളരി പാരിപ്പള്ളി എന്നിവർ സംസാരിച്ചു. നാഗര്‍കോവില്‍-തിരുവനന്തപുരം ട്രെയിൻ ഇന്നുമുതൽ കൊല്ലം വരെ കൊല്ലം: നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ അണ്റിസർവ്ഡ് എക്സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ (ട്രെയിന്‍ നം.06426/06427) ഇന്നു മുതൽ കൊല്ലം വരെ ഓടും. കന്യാകുമാരി-മുംബൈ സി.എസ്.ടി ജയന്തി ജനത എക്സ്പ്രസിന്റെ സമയമാറ്റത്തെ തുടര്‍ന്ന് കൊല്ലത്ത് ജോലിക്ക് എത്തിച്ചേരുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് ട്രെയിന്‍ കൊല്ലത്തേക്ക് ദീര്‍ഘിപ്പിക്കണമെന്നാവശ്യം റെയില്‍വേയുടെ മുന്നില്‍ സമര്‍പ്പിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. മയ്യനാട് സ്റ്റോപ്പ് അനുവദിക്കുമെന്ന് െറയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 8.20ന് തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന ട്രെയിന്‍ 9.20ന് പരവൂരിലും 10.25ന് കൊല്ലത്തും എത്തിച്ചേരും. വൈകീട്ട് 3.25ന് കൊല്ലത്ത് നിന്നുതിരിച്ച് 3.37ന് പരവൂരിലും 5.10ന് തിരുവനന്തപുരത്തും എത്തിച്ചേരും. പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം, എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story