Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:28 AM IST Updated On
date_range 2 Feb 2022 5:28 AM ISTലൈബ്രേറിയൻ അവാർഡ്
text_fieldsbookmark_border
കൊല്ലം: ലൈബ്രറി കൗൺസിലിൽ അംഗത്വമുള്ള ജില്ലയിലെ ഗ്രാമീണ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന് നീരാവിൽ നവോദയം ഗ്രന്ഥശാല നൽകുന്ന പ്രഫ. കല്ലട രാമചന്ദ്രൻ സ്മാരക അവാർഡിന് അപേക്ഷിക്കാം. 10001 രൂപയും ശിൽപവും പ്രശംസപത്രവും അടങ്ങുന്നതാണ് അവാർഡ്. രണ്ടുവർഷം ലൈബ്രേറിയനായി പ്രവർത്തിച്ചവർക്കും ഇപ്പോൾ പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാം. വായനയെ പ്രോത്സാഹിപ്പിക്കാനും ഗ്രന്ഥശാല പ്രവർത്തനത്തിനും നൽകിയ സംഭാവന ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ഒരു പേജിൽ കവിയാത്ത സ്വയം തയാറാക്കിയ അപേക്ഷ ഗ്രന്ഥശാല സെക്രട്ടറി, രണ്ട് മുതിർന്ന അംഗങ്ങൾ എന്നിവരുടെ സാക്ഷ്യപത്രങ്ങൾ സഹിതം, ഫെബ്രുവരി പത്തിനകം സെക്രട്ടറി നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം 691601 വിലാസത്തിൽ നൽകണം. ഫോൺ: 0474 2703093, 9446353792.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story