Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:29 AM IST Updated On
date_range 31 Jan 2022 5:29 AM ISTനിയന്ത്രണങ്ങളിൽ സഹകരിച്ച് നാട്
text_fieldsbookmark_border
കൊല്ലം: സി കാറ്റഗറിയിലായ ജില്ലയിലെ ഞായറാഴ്ച ലോക്ഡൗണും പൂർണം. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണവും ചടങ്ങുകളായി നടത്തി. സി കാറ്റഗറിയിലേക്ക് ജില്ല ഉള്‍പ്പെട്ടതോടെയാണ് ദിനാചരണം ചടങ്ങ് മാത്രമാക്കി ചുരുക്കിയത്. കഴിഞ്ഞ ആഴ്ചത്തേതുപോലെ നാട് വിജനമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യക്കാർ മാത്രം വാഹനങ്ങളുമായി പുറത്തിറങ്ങി. കെ.എസ്.ആർ.ടി.സി നാമമാത്രമായി സർവിസ് നടത്തി. ഓരോ ജങ്ഷനും കേന്ദ്രീകരിച്ച് പൊലീസ് സംഘം പരിശോധന നടത്തി. അടിയന്തര അവശ്യ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനം, കമ്പനികള്‍, സംഘടനകള്‍ എന്നിവയ്ക്ക് ഇളവുണ്ടായിരുന്നു. വില്ലേജ്, പഞ്ചായത്ത് ഓഫിസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ഞായറാഴ്ച പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ സമയബന്ധിതമായി പ്രവർത്തിച്ചു. ഹോട്ടലുകളും ബേക്കറികളും ഹോം ഡെലിവറിയും പാഴ്‌സല്‍ സർവിസും മാത്രമാണുണ്ടായിരുന്നത്. വിവാഹം, നിശ്ചയം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശനം എന്നിവയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളും ഇളവുകളും വിശദമാക്കി കലക്ടറും കൊല്ലം: ജില്ലയില്‍ കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സി കാറ്റഗറി അധിക നിയന്ത്രണവും ഞായറാഴ്ച പിന്തുടര്‍ന്ന പ്രത്യേക നിയന്ത്രണവും സംബന്ധിച്ച് വിശദീകരിക്കാന്‍ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വില്ലേജ്, പഞ്ചായത്ത് ഓഫിസുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യുന്നതിന് സാഹചര്യം ഒരുക്കുന്നതിനുള്ള നിർദേശം പൊലീസിന് നല്‍കി. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനും അവസരം നല്‍കിയിട്ടുണ്ട്. അപേക്ഷ സഹിതം വിവിധ കാര്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും നിയന്ത്രണം പാടില്ലെന്ന് വ്യക്തമാക്കി. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നത് വിലക്കണം. മാസ്‌ക് ധാരണം കൃത്യമായി ഉറപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി ആകാമെന്നും കലക്ടര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. വിവിധ കേന്ദ്രങ്ങളിലെ വാഹന പരിശോധനയും വിലയിരുത്തിയാണ് കലക്ടര്‍ മടങ്ങിയത്. രക്തസാക്ഷി ദിനാചരണത്തിന് ചടങ്ങ് മാത്രം കൊല്ലം: രാഷ്ട്രപിതാവിന്‍റെ ദീപ്തസ്മരണകളില്‍ ജില്ലതല രക്തസാക്ഷി ദിനാചരണം കൊല്ലം ബീച്ചിന് മുന്നിലെ ഗാന്ധിപാര്‍ക്കില്‍ നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ സി കാറ്റഗറിയിലേക്ക് ജില്ല ഉള്‍പ്പെട്ടതോടെ പരിപാടികള്‍ നടത്താതെ ചടങ്ങ് മാത്രമാക്കി ചുരുക്കുയായിരുന്നു. മേയര്‍ പ്രസന്ന ഏണസ്റ്റ്, കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. മൂവരും ചേര്‍ന്ന് പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പണവും പുഷ്പാര്‍ച്ചനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story