Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:29 AM IST Updated On
date_range 31 Jan 2022 5:29 AM ISTറോഡിലെ കുഴിയെടുപ്പ് അപകട കാരണമാകുന്നതായി പരാതി
text_fieldsbookmark_border
ഇരവിപുരം: തിരക്കേറിയ ദേശീയപാതയ്ക്കരികിൽ വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴികൾ അപകടക്കെണികളായി മാറുന്നു. ശനിയാഴ്ച വൈകുന്നേരം പള്ളിമുക്കിനും പഴയാറ്റിൻകുഴിയ്ക്കും ഇടയിൽ ബൈക്ക് യാത്രക്കാരൻ റോഡരികിലെ കുഴിയിൽ വീണു. കൊല്ലം-കണ്ണനല്ലൂർ റോഡിൽ അയത്തിൽ വരെയുള്ള ഭാഗം അടച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ദേശീയ പാതയിലൂടെയാണ് പോകുന്നത്. റോഡിൽ കുഴിയെടുക്കുന്നതുകാരണം രണ്ടു വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കുഴിയെടുത്ത സ്ഥലങ്ങളിൽ ഉടൻ തന്നെ കേബിൾ ഇട്ട് മൂടുകയാണെങ്കിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ കഴിയുമെന്നാണ് പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story