Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസിന് വീട് കാണിച്ച്...

പൊലീസിന് വീട് കാണിച്ച് നൽകിയതിന്​​ ആക്രമണം: യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ചിത്രം- പാരിപ്പള്ളി: അന്വേഷിച്ചെത്തിയ പൊലീസുദ്യോഗസ്ഥർക്ക് വീട് കാണിച്ച് നൽകിയ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചയാളെ പൊലീസ്​ പിടികൂടി. ചിറക്കര ജിത്തു ഭവനിൽ രാജേഷ് (29) ആണ് പൊലീസ്​ പിടിയിലായത്. അന്വേഷിച്ചെത്തിയ പൊലീസ്​ സംഘത്തിന് സഹായം നൽകിയ ചിറക്കരത്താഴം സ്വദേശിയായ രതീഷാണ് ആക്രമിക്കപ്പെട്ടത്. മൂക്കെല്ല് തകർന്ന രതീഷ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ രാജേഷ് പാരിപ്പള്ളി ചാത്തന്നൂർ പൊലീസ്​ സ്​റ്റേഷനുകളിൽ നിരവധി കഞ്ചാവ് കേസുകളിലെ പ്രതി കൂടിയാണ്. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബർ, എസ്​.ഐ അനൂപ് പി. നായർ, ജയിംസ്​, പ്രദീപ്കുമാർ, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story