Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:32 AM IST Updated On
date_range 25 Jan 2022 5:32 AM ISTഅൺ എയ്ഡഡ് മേഖലയെ സംരക്ഷിക്കണം – എം.ഇ.എസ്
text_fieldsbookmark_border
(ചിത്രം) കൊല്ലം: കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് വിപ്ലവകരമായ മാറ്റംവരുത്തിയ അൺ എയ്ഡഡ് മേഖല കടുത്ത വെല്ലുവിളി നേരിടുന്ന മഹാമാരി കാലത്ത് സംരക്ഷണവും കൈത്താങ്ങും നൽകാൻ സർക്കാർ ക്രിയാത്മക നടപടികൾ എടുക്കണമെന്ന് എം.ഇ.എസ് താലൂക്ക് സമ്മേളനം. ജില്ല സെക്രട്ടറി കണ്ണനല്ലൂർ നിസാം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് ഹാഷിം കൊടിമേൽകൊടി അധ്യക്ഷതവഹിച്ചു. എം. ഷംസുദ്ദീൻ, അബി ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.എ. സമദ് കുണ്ടറ (പ്രസി.), നൗഷാദ് കണ്ടച്ചിറ (സെക്ര.), ഷാഹുൽഹമീദ് (ട്രഷ.), താജുദ്ദീൻ (വൈസ് പ്രസി.), ജവാദ് ഹുസൈൻ (ജോ. സെക്ര.). പൊലീസിനൊപ്പം സന്നദ്ധ പ്രവർത്തനം; പരിശീലനം ലഭിച്ച കൗൺസിലേഴ്സിനെ വേണം കൊല്ലം: പൊലീസ് സ്റ്റേഷനുകളിലേക്കും ക്യാപ് ഹൗസിലേക്കും കൗൺസലിങ്ങിന് തയാറുള്ള സന്നദ്ധ പ്രവർത്തകരായ കൗൺസിലേഴ്സിനെ തേടുന്നു. ശിഥിലമായ കുടുംബ സാഹചര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും മറ്റും കൗൺസിലിങ് നൽകാനാണ് പരിശീലനം ലഭിച്ച കൗൺസിലേഴ്സിനെയും സൈക്കോളജിസ്റ്റുകളെയും ആവശ്യമുള്ളതെന്ന് കൊല്ലം സിറ്റി അഡീഷനൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു. മതിയായ യോഗ്യതയുള്ളവർ 27 ന് രാവിലെ പത്തിന് കൊല്ലം പൊലീസ് ക്ലബിൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് 8078900200.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story