Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:32 AM IST Updated On
date_range 25 Jan 2022 5:32 AM ISTഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര മീനത്ത് ചേരിയിൽ മാതൃക നഗർ ബേത്ലഹേം വീട്ടിൽ ഷെബിൻ ബാബു (32) ആണ് പിടിയിലായത്. ശക്തികുളങ്ങര മീനത്ത് ചേരി സ്വദേശിയായ പോളും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. ബ്രിട്ടനിലായിരുന്ന ഷെബിൻബാബു വിവാഹം കഴിച്ചതിനുശേഷം ജോലിക്ക് പോകാതെ നിൽക്കുന്നതിനെചൊല്ലി ഭാര്യ നീനപോളുമായി നിരന്തരം വഴക്കായിരുന്നു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് പോളിനെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച പോളിന്‍റെ ഭാര്യെയയും ആക്രമിച്ചു. ഇരുവരും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി. അനീഷ്, സുബാഷ്, എ.എസ്.ഐമാരായ സുദർശനൻ, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് 10 വർഷം കഠിനതടവ് കൊല്ലം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. തഴുത്തല സുബി ഭവനത്തിൽ സൂബിൻ ബാബുവിന് (23) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് കെ.എൻ. സുജിത്ത് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 28ന് രാത്രിയാണ് സംഭവം. പെൺകുട്ടി പാരിപ്പള്ളി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പാരിപ്പള്ളി സബ് ഇൻസ്പെക്ടറായിരുന്നു ഉമറുൽ ഫറൂക്ക് ആണ് പ്രാഥമികാന്വേഷണം നടത്തിയത്. അന്നത്തെ പരവൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്. ഷെറീഫാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ സുഹോത്രൻ, സിസിൻ ജി മുണ്ടക്കൽ, ടി.പി. സോജ തുളസീധരൻ എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story