Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:32 AM IST Updated On
date_range 22 Jan 2022 5:32 AM ISTകളഞ്ഞുകിട്ടിയ പണവും രേഖകളും തിരികെനൽകി
text_fieldsbookmark_border
ഓയൂർ: എസ്.ഐക്ക് കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്സ് ഉടമക്ക് തിരികെ നൽകി. പൂയപ്പള്ളി സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്.ഐ മരുതമൺപള്ളി സ്വദേശി ഷാജിക്കാണ് കഴിഞ്ഞ ദിവസം വെളിയം താന്നിമുക്ക് ജങ്ഷന് സമീപത്ത് നിന്നും പണം, എ.ടി.എം കാർഡുകൾ, ഹെൽത്ത് കാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവ അടങ്ങിയ പഴ്സ് ലഭിച്ചത്. വെളിയം വെസ്റ്റ് ശ്രീവിഹാറിൽ ജയപ്രകാശിന്‍റെ പഴ്‌സാണ് നഷ്ടപ്പെട്ടത്. എസ്.ഐ ഷാജി വാർഡ് മെംബർ അജിത് കുമാർ വഴി അറിയിച്ചതുപ്രകാരം ജയപ്രകാശ് പൂയപ്പള്ളി സ്റ്റേഷനിലെത്തി എസ്.ഐ അഭിലാഷിന്‍റെ സാന്നിധ്യത്തിൽ പഴ്സ് ഏറ്റുവാങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story