Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:34 AM IST Updated On
date_range 19 Jan 2022 5:34 AM ISTആര്യങ്കാവ് പഞ്ചായത്ത് കെട്ടിടം തകർച്ചയിൽ
text_fieldsbookmark_border
പുനലൂർ: ഇടക്കിടെ വൻതുക മുടക്കി അറ്റകുറ്റപ്പണി നടത്തുമെങ്കിലും ആര്യങ്കാവ് പഞ്ചായത്ത് കെട്ടിടത്തിന് നാശത്തിൽനിന്ന് മോചനമില്ല. പഞ്ചായത്ത് ഓഫിസ് അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കഴുതുരുട്ടിയിലെ പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സിന്‍റെ മൂന്നുനില കെട്ടിടമാണ് തകർച്ചയുടെ വക്കിലുള്ളത്. 35 വർഷം മുമ്പാണ് കെട്ടിടം നിർമിച്ചത്. റോഡ് നിരപ്പിൽ രണ്ടും മറുവശത്ത് ഒരുനിലയും ഉൾപ്പെട്ടതാണ് കെട്ടിടം. മുകളിലെ നിലയിൽ പഞ്ചായത്ത് ഓഫിസും കോൺഫറൻസ് ഹാളും സി.പി.ഐ പാർട്ടി ഓഫിസും താഴെനിലകളിൽ സഹകരണ ബാങ്ക്, അക്ഷയ സൻെറർ, സപ്ലെകോയുടെ സൂപ്പർമാർക്കറ്റ്, മറ്റ് കച്ചവട സ്ഥാപനങ്ങൾ അടക്കം പ്രവർത്തിക്കുന്നുണ്ട്. വശങ്ങളിലും മുകളിലും ആലും മറ്റ് പാഴ്മരങ്ങളും കിളിച്ചിറങ്ങി ഭിത്തിയും കോൺക്രീറ്റും പലയിടത്തും വിള്ളലായി. ഭിത്തിയിൽ സിമന്‍റ് പൂശിയത് പലയിടത്തും ഇളകി വീഴുന്നു. മേൽക്കൂരയിലെ കോൺക്രീറ്റ് വിണ്ടുകീറിയതിനാൽ ചെറിയ മഴയിൽപോലും പലയിടത്തും ചോർച്ച അനുഭവപ്പെടുന്നു. കോൺക്രീറ്റ് ഇളകി ആളുകളുടെ തലയിൽ വീഴുന്നത് പതിവാണ്. കോൺക്രീറ്റിലെ കമ്പി പലയിടുത്തും തെളിഞ്ഞ് തുരുമ്പെടുത്തു. (ചിത്രം) പെൻഷൻ രേഖകൾ ഹാജരാക്കണം പുനലൂർ: കരവാളൂര്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നു ബാങ്ക് അക്കൗണ്ട് വഴി സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ബി.പി.എല്‍ റേഷന്‍ കാര്‍ഡ് (പിങ്ക്, മഞ്ഞ) ഗുണഭോക്താക്കള്‍ ജനുവരി 20ന് ഉച്ചയ്ക്ക് മുമ്പ് റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിയുടെ കോപ്പി പഞ്ചായത്ത് ഓഫിസില്‍ എത്തിക്കണം. ഭാരവാഹികൾ പുനലൂർ: പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി 2022ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എസ്. നസിയ (തഹസിൽദാർ ആൻഡ് ചെയർമാൻ), വി. വിഷ്ണുദേവ് (ജന. കൺ), സലീം പുനലൂർ (ഫൈനാൻസ് കമ്മിറ്റി കൺ), എം. രാജേന്ദ്രൻ നായർ (പ്രോഗ്രാം കമ്മിറ്റി കൺ.),

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story