Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:28 AM IST Updated On
date_range 19 Dec 2021 5:28 AM ISTദേശീയ റോളർ ഹോക്കി ചാമ്പ്യൻഷിപ്: ജില്ലയിൽനിന്ന് അഞ്ചുപേർ കേരള ടീമിൽ
text_fieldsbookmark_border
(ചിത്രം) കൊല്ലം: 21 വരെ പഞ്ചാബിലെ മൊഹാലിയിൽ നടക്കുന്ന 59ാമത് ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൻെറ ഭാഗമായ റോളർ ഹോക്കി മത്സരങ്ങൾക്കുള്ള കേരള ടീമിൽ ജില്ലയിൽനിന്ന് അഞ്ചുപേർ. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എ. കാവ്യ, ശ്വേത എസ്. പൈ, എസ്. അമൃതവർഷിണി, ആർ. ലക്ഷ്മിപ്രിയ, ആൺകുട്ടികളിൽ എം. വൈഷ്ണവ് എന്നിവരാണ് കേരള ടീമിൽ ഇടം നേടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് പെൺകുട്ടികളുടെ ടീം ദേശീയ റോളർ ഹോക്കി മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ജില്ല റോളർ സ്കേറ്റിങ് അസോസിയേഷൻ സെക്രട്ടറി പി.ആർ. ബാലഗോപാൽ പറഞ്ഞു. .....must..... ഹജ്ജ്: സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം (ചിത്രം) കൊല്ലം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലയിലെ സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. മാസ്റ്റർ ട്രെയിനർ കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല ട്രെയിനർ നിസാമുദ്ദീൻ, ഫീൽഡ് ട്രെയിനർ മുഹമ്മദ് യാക്കൂബ് എന്നിവർ സംസാരിച്ചു. സേവനങ്ങൾക്ക്: നിസാമുദ്ദീൻ-9496466649,7025618962, സാലിഹ്-8281858001, ഷാജഹാൻ-9496249843, മുഹമ്മദ് സിയാദ്-8086600806, മുഹമ്മദ് യാക്കൂബ്-8547974731, ഫസൽ-9447608282 നമ്പറുകളിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story