Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:30 AM IST Updated On
date_range 17 Dec 2021 5:30 AM ISTടൈറ്റാനിയം ഡൈയോക്സൈഡിെൻറ ഇറക്കുമതി ചുങ്കം വർധിപ്പിക്കുന്നത് പരിഗണിക്കും
text_fieldsbookmark_border
ടൈറ്റാനിയം ഡൈയോക്സൈഡിൻെറ ഇറക്കുമതി ചുങ്കം വർധിപ്പിക്കുന്നത് പരിഗണിക്കും കൊല്ലം: കെ.എം.എം.എല്ലിൻെറ നിലനില്‍പ്പിനെ ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ ടൈറ്റാനിയം ഡൈയോക്സൈഡിൻെറ ഇറക്കുമതി ചുങ്കം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഇറക്കുമതി ചുങ്കം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിര്‍മലാ സീതാരാമന്‍, കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി എന്നിവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയപ്പോഴാണ് ഉറപ്പ് ലഭിച്ചത്. കെ.എം.എം.എല്ലിലെ വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് ആര്‍. ജയകുമാര്‍ (ഐ.എന്‍.ടി.യു.സി), എ. നവാസ് (സി.ഐ.ടി.യു), മനോജ് മോന്‍ (യു.ടി.യു.സി), ബെന്നി സുദേവന്‍, സുരാജ്, നജീബ് എന്നിവര്‍ എം.പിയോടൊപ്പം ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story