Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:32 AM IST Updated On
date_range 6 Dec 2021 5:32 AM ISTഇടിയും മഴയും: ഇൻറർനെറ്റ് ബന്ധം തകരാറിലായി
text_fieldsbookmark_border
കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രദേശത്തുണ്ടായ കനത്ത മഴയോടൊപ്പം എത്തിയ ശക്തമായ ഇടിമിന്നലിൽ കുളത്തൂപ്പുഴയിലെ ഇൻറർനെറ്റ് ബന്ധം തകരാറിലായി. വൈകീട്ട് നാലോടെ ആരംഭിച്ച ശക്തമായ ഇടിമിന്നലിൽ വൈദ്യുതി തടസ്സം നേരിെട്ടങ്കിലും കുറച്ചു സമയത്തിനുള്ളിൽ പുനഃസ്ഥാപിക്കപ്പെട്ടു. എന്നാൽ ബി.എസ്.എൻ.എൽ ഇൻറർനെറ്റ് സംവിധാനം രാത്രി വൈകിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇടിമിന്നലിൽ ബ്രോഡ്ബാൻഡ് സംവിധാനത്തിൽ തകരാറുണ്ടായതാണ് ഇൻറർനെറ്റ് ബന്ധം തടസ്സപ്പെട്ടതിന് പിന്നിലെന്നാണ് സൂചന. ഇതോടെ വിദ്യാർഥികളുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതായി രക്ഷിതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story