Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅറബിക് സർവകലാശാല:...

അറബിക് സർവകലാശാല: സർക്കാർ കരാർ പാലിക്കണം -ആക്ഷൻ കൗൺസിൽ

text_fields
bookmark_border
കൊല്ലം: അറബിക് സർവകലാശാല സ്​ഥാപിക്കുന്നതിൽ ഇനിയും കാലതാമസം വരുത്തുന്നത് ഖേദകരമാണെന്ന് സർവകലാശാല ആക്ഷൻ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. സച്ചാർ കമ്മിറ്റി ശിപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ട അറബിക് സർവകലാശാല സ്​ഥാപിക്കേണ്ടതി​ൻെറ ആവശ്യകത വ്യക്തമാക്കിയ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ നിയമിച്ച കമീഷനുകളും കമ്മിറ്റികളും നൽകിയ റിപ്പോർട്ടുകൾ നടപ്പാക്കാൻ പാലോളി കമ്മിറ്റിയെ നിയമിച്ച ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ചയിൽ യോഗം ഉത്​കണ്​ഠ രേഖപ്പെടുത്തി. കേരളത്തി​ൻെറ സാമ്പത്തിക അഭിവൃദ്ധിക്കും വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ പുരോഗതി കൈവരിക്കാനും സഹായകമായ സർവകലാശാലയുടെ പ്രഖ്യാപനം ഒട്ടും വൈകാതെ ഉണ്ടാകണമെന്നും യോഗം അഭ്യർഥിച്ചു. രക്ഷാധികാരി തേവലക്കര അലിയാരുകുഞ്ഞ് മൗലവി ഉദ്​ഘാടനം ചെയ്തു. ചെയർമാൻ എം.എ. സമദ്​ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ്, ഡോ. എ. നിസാറുദ്ദീൻ, ഡോ. എം. അബ്​ദുൽ സലാം, ഡോ. എസ്​.എ. ഷാനവാസ്​, ഡോ. എ.എം. മുഹമ്മദ് ബഷീർ, പ്രഫ. അംബലംകുന്ന് ഷറഫുദ്ദീൻ, എം. ഇമാമുദ്ദീൻ, എം. തമീമുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story