Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:28 AM IST Updated On
date_range 29 Nov 2021 5:28 AM ISTദേവസ്വം ബോർഡിെൻറ നിയമനങ്ങൾ പി.എസ്.സിക്ക് വിടണം ^അതിപിന്നാക്ക സമുദായ മുന്നണി
text_fieldsbookmark_border
ദേവസ്വം ബോർഡിൻെറ നിയമനങ്ങൾ പി.എസ്.സിക്ക് വിടണം -അതിപിന്നാക്ക സമുദായ മുന്നണി (ചിത്രം) കൊല്ലം: ശാന്തിക്കാർ ഉൾപ്പെടെ ദേവസ്വം ബോർഡിൻെറ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് അതിപിന്നാക്ക സമുദായ മുന്നണി സംസ്ഥാന സെക്രേട്ടറിയറ്റ്. പൊതുനിയമനങ്ങളിൽ അഹിന്ദുക്കൾക്കുള്ള 17 ശതമാനം സംവരണം പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കും ഒ.ബി.സിയിലെ വിശ്വകർമ, ധീവര, നാടാർ സമുദായങ്ങൾക്കും ഗ്രൂപ് എട്ടിലെ പിന്നാക്ക സമുദായങ്ങൾക്കും നൽകണം. അഞ്ച് ദേവസ്വം ബോർഡുകളിലും അംഗത്വവും പ്രസിഡൻറ് സ്ഥാനവും റൊട്ടേഷൻ വ്യവസ്ഥയിൽ എല്ലാ ഹൈന്ദവ സമുദായങ്ങൾക്കും നൽകണം. ഇതിനായി ദേവസ്വം ബോർഡംഗങ്ങളുടെ എണ്ണം ഒമ്പത് ആക്കണം. ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിവിവേചനം അവസാനിപ്പിക്കണം. ദേവസ്വം ബോർഡ് ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കണം. കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറും അതിപിന്നാക്ക സമുദായ മുന്നണി രക്ഷാധികാരിയുമായ പി. രാമഭദ്രൻ ഉദ്‌ഘാടനം ചെയ്തു. അതിപിന്നാക്ക സമുദായ മുന്നണി സംസ്ഥാന പ്രസിഡൻറ് പ്രഫ. ടി.ബി. വിജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. കുഞ്ഞുമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. വർക്കിങ് പ്രസിഡൻറ് സുഭാഷ് ബോസ്, ട്രഷറർ ജി. ശശിധരൻപിള്ള, ഓർഗനൈസിങ് സെക്രട്ടറി എം.പി. രാജേഷ്, വിവിധ സംഘടനാ നേതാക്കളായ അജി രാമസ്വാമി, പി. ശ്രീധരൻ പത്തായതൊടി, സുരേഷ് കുന്നത്ത്, കെ. ഹരിശ്ചന്ദ്രൻ ജ്യോത്സ്യൻ, കെ. മുരുകേശൻപിള്ള, സി. മുത്തുസ്വാമി, കെ.എൻ. ദേവനാരായണൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story