Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓർമ വിളക്ക്

ഓർമ വിളക്ക്

text_fields
bookmark_border
(ചിത്രം) കൊട്ടിയം: കർഷക സമരത്തിനിടെ മരിച്ച എഴുന്നൂറോളം കർഷകരെ അനുസ്​മരിച്ചും സമരം വിജയിപ്പിച്ചവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചും കോൺഗ്രസ് കൊട്ടിയം വെസ്​റ്റ്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേവറം ജങ്​ഷനിൽ തെളിച്ചു. ഇരവിപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ്​ എം. നാസർ ഉദ്ഘാടനം ചെയ്തു. കൊട്ടിയം വെസ്​റ്റ്​ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ്​ മുഹമ്മദ്‌ റാഫി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നേതാക്കളായ ജി. വേണു, പി. ലിസ്​റ്റൺ, സജീബ് ഖാൻ, കൊട്ടിയം സുൽഫി, കണ്ടച്ചിറ ഷെരീഫ്, മാഹീൻ, പന്നിമൺ രതീഷ്‌, കെ. ആനന്ദൻ എന്നിവർ സംസാരിച്ചു. പ്രോജക്ട് അസിസ്​റ്റൻറ് ഒഴിവ് ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ പ്രോജക്ട് അസിസ്​റ്റൻറി​ൻെറ ഒഴിവുണ്ട്. എസ്.സി വിഭാഗക്കാര്‍ സംവരണം ചെയ്ത ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍ (പട്ടികജാതി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും). 24 വരെ പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 0474-2572033. ലോക മത്സ്യത്തൊഴിലാളി ദിനാചരണം മയ്യനാട്: മത്സ്യത്തൊഴിലാളി കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മത്സ്യത്തൊഴിലാളി ദിനാചരണം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ഇരവിപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്​ റാഫെൽ കുര്യൻ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽകുഞ്ഞ് അധ്യക്ഷത വഹിച്ചു. അഭിലാഷ് നാസിം കൂട്ടിക്കട, ഷെരീഫ്​ കണ്ടച്ചിറ, അരുൺ കുളങ്ങര, റഫീഖ്​ പുത്തൻവീട്, നൗഷാദ്​ ജമാൽ, ഫാസിൽ മയ്യനാട്, ആൻറണി ജേക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story