Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:31 AM IST Updated On
date_range 14 Nov 2021 5:31 AM ISTശക്തമായ മഴയില്‍ വീടുകള്‍ തകര്‍ന്നു
text_fieldsbookmark_border
പത്തനാപുരം: ശക്തമായ മഴയിൽ മേഖലയില്‍ വീടുകള്‍ തകര്‍ന്നു. നടുക്കുന്ന് ആഷിഖ് മനസിലിൽ അമീർ ഹംസ, വേങ്ങവിളവീട്ടിൽ സലീനാബീവി, കോശീഖാൻ വീട്ടിൽ അബ്ദുൽ റഹിം എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടിമാറിയതിനാൽ ആളപായം ഉണ്ടായില്ല. അബ്ദുൽ റഹിമിൻെറ വീട്ടില്‍ ഭാര്യ സൗദയും മകൻ സിദ്ദീക്കും ഉണ്ടായിരുന്നു. കൂലിപ്പണിക്കാരനായ റഹീമിന് ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വർഷങ്ങളായി ചികിത്സയിലാണ്. ബാക്കിയുള്ള ഭിത്തിയും ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന സ്ഥിതിയിലാണ്. അമീര്‍ ഹംസ, സലീന ബീവി എന്നിവരുടെ വീടുകളും ഭാഗികമായി തകര്‍ന്ന നിലയിലാണ്. നിരവധി കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പടം.....ശക്തമായ മഴയില്‍ തകര്‍ന്ന നടുക്കുന്ന് അബ്ദുല്‍ റഹിമിൻെറ വീട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story