Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​കൂൾ തുറന്നിട്ട്​...

സ്​കൂൾ തുറന്നിട്ട്​ രണ്ടാഴ്​ച; കോവിഡ്​ കാരണം അടച്ചത്​ ഒമ്പത്​ സ്​കൂളുകൾ

text_fields
bookmark_border
തിങ്കളാഴ്​ച ഒമ്പതാം ക്ലാസുകാരും എത്തും കൊല്ലം: സംസ്ഥാനത്ത്​ സ്​കൂളുകൾ തുറന്നിട്ട്​ രണ്ടാഴ്​ച. ജില്ലയിൽ ഈ കാലയളവിൽ ഒമ്പത്​ സ്​കൂളുകളിലാണ്​ കോവിഡ്​ വില്ലനായി എത്തിയതോടെ അടച്ചിടൽ മുൻകരുതൽ സ്വീകരിച്ചത്​. അധ്യാപകർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച സ്​കൂളുകളാണ്​ സമ്പർക്കവിലക്കും അടച്ചിടലും നടപ്പാക്കിയത്​. പ്രൈമറി സ്​കൂളുകൾ പൂർണമായും മറ്റ്​ തലത്ത​ിലെ സ്​കൂളുകളിൽ അതാത്​ അധ്യാപകർ ഇടപഴകിയ ക്ലാസുകളുമാണ്​ അടച്ചത്​. ചിലയിടങ്ങളിൽ കുട്ടികൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ക്ലാസിലെ മറ്റ്​ വിദ്യാർഥികളെ ​ക്വാറ​ൻറീനിലാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോവിഡ്​ സാഹചര്യത്തിലെ സ്വാഭാവിക രോഗപ്പടർച്ചയാണ്​ അധ്യാപകരിൽ റിപ്പോർട്ട്​ ചെയ്​തതെന്നും വിദ്യാർഥികൾക്ക്​ രോഗം ബാധിച്ച സംഭവങ്ങൾ വളരെ കുറവാണെന്നും ജില്ല വിദ്യാഭ്യാസ ഉപഡയറക്​ടർ സുബിൻ പോൾ വ്യക്തമാക്കി. നിയന്ത്രണങ്ങളിലായ സ്​കൂളുകൾ ഉൾ​െപ്പടെ തിങ്കളാഴ്​ച തുറക്കും. അതേസമയം, തിങ്കളാഴ്​ചമുതൽ ഒമ്പതാം ക്ലാസ്​ വിദ്യാർഥികളും എത്തുന്നതോടെ സ്​കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ മുന്നോട്ടുപോകും. രണ്ട്​ ബാച്ചുകളായി ബയോ ബബ്​ൾ ഉൾപ്പെടെ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ ഒമ്പതാം ക്ലാസുകാരും എത്തുന്നത്​. ഇതുവരെ നടന്ന ക്ലാസുകളിൽ എച്ച്​.എസ്​ വിഭാഗത്തിലാണ്​ കൂടുതൽ വിദ്യാർഥികൾ എത്തിയത്​. ചെറിയ ക്ലാസുകളിൽ താരതമ്യേന ഹാജർ കുറവാണ്​. എച്ച്​.എസിലെ നിലവിലെ സ്ഥിതിക്ക്​ അനുസൃതമായി ഒമ്പതാം ക്ലാസിലും വിദ്യാർഥികൾ എത്തുമെന്നാണ്​ വിദ്യാഭ്യാസവകുപ്പ്​ കണക്കുകൂട്ടുന്നത്​. വിദ്യാർഥികളിൽനിന്നും രക്ഷാകർത്താക്കളിൽനിന്നുമുള്ള സഹകരണം മികച്ചതാണെന്നും ഇതുവരെയുള്ള കോവിഡ്​ മാനദണ്ഡം പാലിച്ചുള്ള പ്രവർത്തനങ്ങൾ തൃപ്​തികരമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story