Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:31 AM IST Updated On
date_range 12 Nov 2021 5:31 AM ISTഅപകടമൊളിപ്പിച്ച് തീരദേശറോഡ്
text_fieldsbookmark_border
(ചിത്രം) ഇരവിപുരം: തീരദേശ റോഡ് പുനർനിർമിക്കുന്ന കാര്യത്തിൽ നടപടിയെടുക്കാതെ അധികൃതർ. ഇരവിപുരം മുതൽ കാക്കതോപ്പ് വരെ പല ഭാഗത്തും റോഡിൻെറ വശങ്ങൾ തകർന്നതിനാൽ, വാഹനങ്ങൾക്ക് ദുരിതയാത്രയായിട്ട് മാസങ്ങളായി. നിലവിൽ മൂന്ന് സ്വകാര്യ ബസുകൾ ഇതുവഴി സർവിസ് നടത്തുന്നുണ്ട്. ശിശുദിനം: ഓൺലൈൻ പ്രസംഗമത്സരം കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് എൻ.എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി സ്കൂൾ കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'കോവിഡ് കാലത്തെ വിദ്യാഭ്യാസം - എൻെറ വീക്ഷണം' എന്ന വിഷയത്തിലാണ് മത്സരം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്ത് കുട്ടിയുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്ഥലം, ഫോൺ നമ്പർ എന്നിവ ചേർത്ത് 9400364000 എന്ന നമ്പരിൽ വാട്സ്ആപ്പിൽ അയക്കണം. യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ അറസ്റ്റ് (ചിത്രം) കൊട്ടിയം: യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊടുവാൾ കൊണ്ട് ഇരുകാലിലും വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ 10 മാസങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്ക് സമീപം ചിറക്കര പുത്തൻ വീട്ടിൽ അഭിലാഷാണ് (40- കുട്ടാപ്പി) പിടിയിലായത്. 2020 ഡിസംബർ 24ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ വെൺമണിച്ചിറ ജയചന്ദ്രവിലാസത്തിൽ ജയചന്ദ്രനെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. ആനയെ കെട്ടുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് അഭിലാഷ് ജയചന്ദ്രനെ വെട്ടിയത്. സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിൻെറ നിർദേശാനുസരണം കൊട്ടിയം ഐ.എസ്.എച്ച്.ഒ ജിംസ്റ്റൽ, എസ്.ഐമാരായ സുജിത്ത് ജി. നായർ, ഷിഹാസ്, എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ ബീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story