Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:30 AM IST Updated On
date_range 10 Nov 2021 5:30 AM ISTകരയിടിച്ചിൽ തുടരുന്നു; നടപടി വേണമെന്ന്
text_fieldsbookmark_border
ഓയൂർ: വെളിയം പഞ്ചായത്തിലെ േതാടുകളിലെ കരയിടിച്ചിൽ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യം. പഞ്ചായത്തിലെ കട്ടയിൽ, ഓടനാവട്ടം, ചുങ്കത്തറ, കുടവട്ടൂർ തോടുകളിലെയും യക്ഷിക്കുഴി ആറിലെയും ഇരുഭാഗത്തെ കരഭിത്തികൾ ഇടിയുന്നത് പതിവായി. മഴയിൽ തോടിൻെറ കരയിലെ കൃഷികൾ നശിക്കുകയും കരയിടിച്ചിലിൽ ഭൂമികൾ ഇല്ലാതാവുകയും ചെയ്തു. കട്ടയിൽ ചൂലാ ഭാഗത്ത് തോടിൻെറ സംരക്ഷണഭിത്തി ഇടിഞ്ഞ് പാറകൾ േതാട്ടിലേക്ക് വീണു. കോൺക്രീറ്റ് ഭിത്തി തകർന്നതുമൂലം സമീപത്തെ റോഡ് ഭീഷണിയിലാണ്. തോട്ടിലെ വളവ് ഭാഗത്തെ കരഭിത്തി ബലത്തിൽ േകാൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story