Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാതക്കായി...

ദേശീയപാതക്കായി കുടിയൊഴിപ്പിക്കൽ: നഷ്​ടപരിഹാരം ലഭിക്കാതെ വ്യാപാരികളും തൊഴിലാളികളും

text_fields
bookmark_border
കൊല്ലം: ദേശീയപാത വികസനത്തി​ൻെറ ​ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും നഷ്​ടപരിഹാരം നൽകാതെ അധികൃതർ കൈയൊഴിയുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. റോഡ് വികസനത്തി​ന്​ സ്ഥാപനം നഷ്​ടമാകുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും അർഹമായ നഷ്​ടപരിഹാരം നൽകുമെന്ന് 2017ലെ സർക്കാർ ഉത്തരവുണ്ട്​. എന്നാൽ, നഷ്​ടപരിഹാരം കൊടുത്തുതുടങ്ങിയപ്പോൾ ഉത്തരവില്ല എന്ന സമീപനമാണ്​ സർക്കാറി​ൻെറയും ഉദ്യോഗസ്ഥരുടെ​യും ഭാഗത്ത്​ നിന്നുള്ളത്​. ഇതിൽ പ്രതിഷേധിച്ച്​ നവംബർ 11ന്​ രാവിലെ 10ന് കലക്ടറേറ്റ് പടിക്കൽ വ്യാപാരികൾ ധർണ നടത്തുമെന്ന്​ ജില്ല പ്രസിഡൻറ്​ എസ്. ദേവരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഓച്ചിറ മുതൽ പാരിപ്പള്ളി വരെ രണ്ടായിരത്തിലേറെ വ്യാപാരസ്ഥാപനങ്ങളും അയ്യായിരത്തിലധികം തൊഴിലാളികളുമാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത്. വ്യാപാരികൾക്ക്​ കടകൾ മാറ്റുന്നതിന്​ സഹായം എന്ന നിലയിൽ രണ്ട്​ ലക്ഷം രൂപയും കടകളിലെ ജീവനക്കാർക്ക്​ 6000 രൂപ വീതം ആറ്​ മാസത്തേക്ക്​ 36000 രൂപയും സഹായം നൽകുമെന്നാണ്​ ഉത്തരവിൽ പറഞ്ഞിരുന്നത്​. ഉത്തരവുകൾ പാലിക്കാത്ത സംസ്ഥാനസർക്കാർ നിലപാട്​ പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, കെ. രാമഭദ്രൻ, എസ്​. രമേശ്​കുമാർ എന്നിവരും പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story