Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:30 AM IST Updated On
date_range 1 Nov 2021 5:30 AM ISTപ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
text_fieldsbookmark_border
(ചിത്രം) കൊല്ലം: പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ പ്രകാരം അറസ്റ്റിൽ. തേവലക്കര താഴത്ത് കിഴക്കതിൽ രാജേഷ് ആണ് (34) പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.45ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം ഗേറ്റിൽനിന്നും ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. പണം നൽകി ടിക്കറ്റ് ആവശ്യപ്പെട്ട പെൺകുട്ടിക്ക് ടിക്കറ്റ് നൽകുന്നതിനൊപ്പം ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ബാക്കി കൊടുക്കവേയും ലൈംഗിക അതിക്രമം കാട്ടി. ഇയാളുടെ പ്രവൃത്തി മനഃപൂർവമാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി പ്രതികരിക്കുകയും ചിന്നക്കട റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇൻസ്പെക്ടർ രതീഷിനോട് പരാതിപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ ആശ്രാമം -ചവറ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് പിടികൂടി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിന് വനിതകളടങ്ങിയ പ്രത്യേക സംഘങ്ങളെ മഫ്തിയിൽ നിയോഗിച്ചതായി കമീഷണർ ടി. നാരായണൻ അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ആർ. രതീഷ്കുമാർ, രജീഷ്, ഹരിദാസൻ, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒ അൻഷാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച യുവാവ് പോക്സോപ്രകാരം അറസ്റ്റിൽ (ചിത്രം) കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈക്ക് കടന്നു പിടിച്ച് മർദിച്ച യുവാവ് പൊലീസ് പിടിയി ലായി. തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽ വീട്ടിൽ അജിത്ത് ആണ് (19) പിടിയിലായത്. കഴിഞ്ഞ 29ന് വൈകീട്ട് ഇയാൾ പെൺകുട്ടിയെ റോഡിൽ തടഞ്ഞ് നിർത്തി കൈക്ക് കടന്നുപിടിച്ച് കരണത്ത് അടിക്കുകയായിരുന്നു. പെൺകുട്ടി പ്രണയാഭ്യർഥന നിരസിക്കുകയും ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്ത വിരോധത്തിലാണ് ആക്രമിച്ചത്. ഇയാൾക്കെതിരെ സ്ത്രീകൾക്കു നേരെയുളള അതിക്രമത്തിനും പോക്സോ പ്രകാരവും കേസെടുത്തു. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിൻെറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജീവ്, എ.എസ്.ഐ സതീഷ്കുമാർ എസ്.സി.പി.ഒമാരായ സുധ, ജീസാ ജയിംസ്, സി.പി.ഒ ലാലുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story