Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:28 AM IST Updated On
date_range 1 Nov 2021 5:28 AM ISTസൗദിയിലെ ബിസിനസ് തർക്കം: പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുേപർ അറസ്റ്റിൽ
text_fieldsbookmark_border
(ചിത്രം) കരുനാഗപ്പള്ളി: സൗദിയിലെ ദമ്മാമിൽ ജലവിതരണ ബിസിനസ് നടത്തിവന്ന കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി അബ്ദുൽ സമദ് (46) എന്നയാളെ സൗദിയിലെ ബിസിനസ് തർക്കത്തിൻെറ പേരിൽ രണ്ടുലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കര അരിനല്ലൂർ തടത്തിൽ വീട്ടിൽ ഷിനുപീറ്റർ (23), ശാസ്താകോട്ട പള്ളിശ്ശേരിക്കൽ മുക്താർ മൻസിലിൽ ഉമറുൽ മുക്താർ (22), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പാട്ടുപുരകുറ്റിയിൽ വടക്കതിൽ വീട്ടിൽ മുഹമ്മദ് സുഹൈൽ (23) എന്നിവരാണ് അറസ്റ്റിലായത്. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിയും സൗദിയിൽ വാട്ടർ സപ്ലൈ ബിസിനസ് നടത്തിവരുന്ന അബ്ദുൽസമദിൻെറ ബന്ധുവുമായ ഹാഷിമാണ് ക്വട്ടേഷൻ നൽകിയത്. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയായ അരിനല്ലൂർ സ്വദേശി ഷിനു പീറ്റർ എറണാകുളത്തെ കുപ്രസിദ്ധ ഗുണ്ടാതലവൻെറ സംഘത്തിൽപെട്ട മറ്റു രണ്ടുപേരുമായി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നു. ഗൾഫിൽനിന്ന് ഹാഷിം വാട്സ്ആപ് വഴി അബ്ദുൽ സമദിൻെറ ചിത്രം ഷിനുവിന് കൈമാറി. പൊതുവെ വീടിന് പുറത്തേക്കുപോകാത്ത അബ്ദുൽ സമദിനെ ഗൾഫിലേക്ക് പോകുന്നതിന് ടിക്കറ്റിൻെറ ആവശ്യം പറഞ്ഞ് മുക്താറിനെകൊണ്ട് ശാസ്താംകോട്ടയിലേക്ക് വിളിച്ചുവരുത്തി ക്വട്ടേഷൻ കൈമാറുകയായിരുന്നു. സുഹൈലിനെകൊണ്ട് ഹാഷിം ക്വട്ടേഷൻ സംഘത്തിന് കാർ വാടകെക്കടുത്ത് നൽകി. കൃത്യം നടത്തുന്നതിന് അഡ്വാൻസായി നാൽപതിനായിരം രൂപ സുഹൈൽ വഴിയും പള്ളിശ്ശേരിക്കൽ സ്വദേശിയായ മറ്റൊരാൾ വഴിയും ഷിനുവിന് കൈമാറി. ഒക്ടോബർ 24ന് ഞായറാഴ്ച രാത്രി 8.30ഓടെ ശാസ്താംകോട്ടയിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്ര തിരിച്ച സമദിൻെറ നീക്കങ്ങൾ മറ്റൊരു ബൈക്കിൽ പുറകെ വന്ന മുക്താർ അപ്പപ്പോൾ ഷിനുവിനെയും കൂട്ടാളികളെയും വാട്സ്ആപ് മുഖേന അറിയിച്ചു. കരുനാഗപ്പള്ളി മാർക്കറ്റ് റോഡിൽ വലിയത്ത് ആശുപത്രി ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്തുവന്ന സമദിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയശേഷം കമ്പിവടികൊണ്ട് അടിച്ച് സാരമായി പരിക്കേൽപിക്കുകയായിരുന്നു. നാട്ടിൽ പ്രത്യേകിച്ച് ആരോടും വിരോധം ഇല്ലാതിരുന്ന തന്നെ അടിച്ച ആൾക്കാരെക്കുറിച്ച് ഒരു അറിവും ഇല്ലാത്തതിെനതുടർന്ന് സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണന് പരാതി നൽകി. കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ കരുനാഗപ്പള്ളി മുതൽ ശാസ്താകോട്ട വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൻെറ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കരുനാഗപ്പള്ളി എ.സി.പി ഷൈനുതോമസിൻെറ നിർദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ഓമനകുട്ടൻ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ സലിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ക്വേട്ടഷൻ തുക ഗൂഗിൾ പേ വഴിയാണ് ഹാഷിം ട്രാൻസ്ഫർ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story