Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:30 AM IST Updated On
date_range 25 Oct 2021 5:30 AM ISTഅനുപമയുടെ അനുഭവം സമൂഹത്തിെൻറ പിന്നാക്കാവസ്ഥയുടെ തെളിവ് ^വി.ഡി. സതീശൻ
text_fieldsbookmark_border
attn FINAL KE FILE അനുപമയുടെ അനുഭവം സമൂഹത്തിൻെറ പിന്നാക്കാവസ്ഥയുടെ തെളിവ് -വി.ഡി. സതീശൻ പുനലൂർ: സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിക്കുന്ന അനുപമയുടെ അനുഭവം നമ്മുടെ സമൂഹത്തിൻെറ പിന്നാക്കാവസ്ഥയുടെ തെളിവാെണന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പുനലൂർ നഗരസഭയിലെ ആശാവർക്കർമാരെയും ഉന്നതവിജയം നേടിയ വിദ്യാർഥികളേയും വിവിധ റാങ്ക് ജേതാക്കളെയും പ്രിയദർശനി ഫൗണ്ടേഷൻെറ നേതൃത്വത്തിൽ അനുമോദിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാവർക്കർമാരും വിദ്യാർഥികളും പ്രതിപക്ഷനേതാവുമായി സംവദിച്ചു. ആശാവർക്കർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ നിയമസഭയിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദർശിനി ഫൗണ്ടേഷൻ ചെയർമാൻ സൈമൺ അലക്സ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പുനലൂർ മധു, യു.എൻ മുൻ ഡയറക്ടർ ജോൺ സാമുവൽ, നഗരസഭാ ഉപാധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, കോൺഗ്രസ് നേതാക്കളായ നെൽസൺ സെബാസ്റ്റ്യൻ, സി. വിജയകുമാർ, കൗൺസിലർ സാബു അലക്സ്, അനൂപ് എസ്. രാജ്, മിഥുൻ ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story