Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാട്ടുപന്നികള്‍ കൃഷി...

കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു

text_fields
bookmark_border
* സംരക്ഷണം ഉറപ്പാക്കണമെന്ന്​​ കര്‍ഷകര്‍ കുളത്തൂപ്പുഴ: രാത്രിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് കടമാൻകോട് ആദിവാസി കോളനിയിലെ വയലേലയില്‍ കാട്ടുപന്നിക്കൂട്ടമെത്തി നാശമുണ്ടാക്കിയത്​. ശോഭന വിലാസത്തിൽ വീരാത്മജൻ കാണിയുടെ വയലില്‍ പന്തലിട്ട്​ നട്ടുവളര്‍ത്തിയിരുന്ന പയര്‍, പാവൽ കൃഷികളാണ്​ നശിപ്പിച്ചത്​. പ്രദേശത്തെ നിരവിധി പേരുടെ കാര്‍ഷികവിളകള്‍ക്ക്​ ഇതിനകം കാട്ടുപന്നികൂട്ടം നാശം വരുത്തിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം കാരണം കൃഷി ചെയ്തു ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന്​ കർഷകർ പറയുന്നു. ആദിവാസി മേഖല കേന്ദ്രീകരിച്ച്​ സൗരോർജവേലി സ്ഥാപിച്ച് കാട്ടുപന്നികളെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന്​ കടമാൻകോട് കാണിക്കാർ സംയുക്തസംഘം ആവശ്യപ്പെട്ടു. കൃഷി സംരക്ഷണം ഉറപ്പാക്കാനും കൃഷിനാശം സംഭവിച്ചവര്‍ക്ക് ആനുകൂല്യം നൽകാനും വനം വകുപ്പ് നടപടി സ്വീകരിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story