Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
ചവറ: ജനകീയ രക്തദാനസേന, ഇടപ്പള്ളിക്കോട്ട ഹായ്, നല്ലന്തറ അബ്​ദ​ുൽ അസീസ് ഗ്രന്ഥശാല എന്നിവ സംയുക്തമായി ജില്ല ആശുപത്രി ബ്ലഡ് ബാങ്കി​ൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഒരുമണിവരെ ഇടപ്പള്ളിക്കോട്ട ഹായ് ഗ്രന്ഥശാലയിൽ ക്യാമ്പ്​ നടക്കും. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. മേരി സാൻഷ്യ ക്യാമ്പ് ഉദ്​ഘാടനം ചെയ്യും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും : 9946668561, 9497129301, 9400001104. പ്രളയബാധിതർക്ക്​ സഹായം (ചിത്രം) കരുനാഗപ്പള്ളി: പ്രളയബാധിതർക്ക് സമാഹരിച്ച ഭക്ഷ്യ വിഭവസഹായവുമായി എസ്.ഡി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസിൽനിന്ന്​ പുറപ്പെട്ട വാഹനം ജില്ല ജനറൽ സെക്രട്ടറി ഷെഫീഖ് എം. അലി ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല കമ്മിറ്റിയംഗം നാസർ കുരുടൻറയ്യം, മണ്ഡലം പ്രസിഡൻറ്​ ലത്തീഫ് ഇടക്കുളങ്ങര, സെക്രട്ടറി ഹാഷിം മണപ്പള്ളി, സജീവ് കൊച്ചാലുംമൂട്, സനൂജ് സേട്ട്, നവാസ് ഇടക്കുളങ്ങര എന്നിവർ പങ്കെടുത്തു. പ്രതിഷേധ ധർണ ചവറ: ചവറ, പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചവറ എ.ഇ.ഒ ഓഫിസിന്​ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു. പന്മന ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കോഞ്ചേരിൽ ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. ചവറ ഗോപകുമാർ, സന്തോഷ് തുപ്പാശ്ശേരി, ചക്കനാൽ സനൽകുമാർ, ജി. സേതുനാഥൻപിള്ള, പൊന്മന നിശാന്ത്, അജയൻ ഗാന്ധിതറ, പന്മന ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story