Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:01 AM GMT Updated On
date_range 13 Oct 2021 12:01 AM GMTതയ്യൽത്തൊഴിലാളി കുടുംബസംഗമം
text_fieldsbookmark_border
കരുനാഗപ്പള്ളി: തയ്യൽത്തൊഴിലാളി കോൺഗ്രസ് തൊടിയൂർ എച്ച്.എസ് യൂനിറ്റ് കമ്മിറ്റിയുടെ കുടുംബസംഗമം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ശോഭ ഷിബു അധ്യക്ഷത വഹിച്ചു. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ബാബു അമ്മവീട് എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ്ദാനവും കോവിഡ് സഹായ വിതരണവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എ. ജാവദ്, തൊടിയൂർ വിജയൻ, ധർമദാസ്, ശകുന്തള അമ്മവീട്, കെ.ആർ. സന്തോഷ്ബാബു, മൈതാനം വിജയൻ, എച്ച്.എസ്. ശൈലജ, മൈനാഗപ്പള്ളി രാധാമണി, തങ്ങൾകുഞ്ഞ്, സോമൻ, അനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story