Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:29 AM IST Updated On
date_range 8 Sept 2021 5:29 AM ISTകേന്ദ്ര സര്‍ക്കാറിെൻറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധസമരവുമായി സി.പി.എം
text_fieldsbookmark_border
കേന്ദ്ര സര്‍ക്കാറിൻെറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധസമരവുമായി സി.പി.എം കൊല്ലം: കേന്ദ്ര സര്‍ക്കാറിൻെറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധസമരം വിജയിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന്‍ അറിയിച്ചു. കര്‍ഷകവിരുദ്ധ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖല സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, പാര്‍ലമൻെറിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായ അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജനകീയ പ്രതിഷേധസമരം സംഘടിപ്പിക്കുക. പ്രതിഷേധത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങള്‍ വിവിധസ്ഥലങ്ങളില്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സമരം സംഘടിപ്പിക്കുകയെന്ന് ജില്ല സെക്രട്ടറി എസ്. സുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. അപേക്ഷ ക്ഷണിച്ചു കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻെറ കീഴിലുള്ള ഗവ. ടെക്നിക്കൽ ഹൈസ്കൂളിൻെറ നിയന്ത്രണത്തിൽ ഏഴുകോൺ, തേവള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമൻെറ്സ് ടെക്നോളജി എന്ന രണ്ട് വർഷ കോഴ്സിേലക്ക് അപേക്ഷ ക്ഷണിച്ചു. www.sittrkerala.ac.inലൂടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ഈ മാസം 15 വരെ നീട്ടി. ഫോൺ: 9400006516, 9447093680.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story