Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:29 AM IST Updated On
date_range 8 Sept 2021 5:29 AM ISTകേരള സിറാമിക്സിന് ഏഴ് കോടിയുടെ പദ്ധതി
text_fieldsbookmark_border
കുണ്ടറ: സംസ്ഥാന സർക്കാറിൻെറ നൂറുദിന കർമപരിപാടികളുടെ ഭാഗമായി കുണ്ടറ കേരള സിറാമിക്സ് ലിമിറ്റഡിന് ഏഴ് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കമ്പനിയുടെ വർധിപ്പിച്ച ഉൽപാദനശേഷി കൈവരിക്കാനുള്ള പ്ലാൻറ്, സാൻറ് വാഷിങ് പ്ലാൻറ്, പുതിയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചെതന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. പദ്ധതികളുടെ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വ്യവസായമന്ത്രി പി. രാജീവ് നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. നഗരമധ്യത്തില്‍ സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രങ്ങളില്‍ എക്‌സൈസ് റെയ്ഡ് * മദ്യക്കുപ്പികളും ലഹരിവസ്തുക്കളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളും കണ്ടെത്തി (ചിത്രം) കൊല്ലം: നഗരമധ്യത്തില്‍ സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രങ്ങളില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തി. ചിന്നക്കട മേല്‍പാലത്തിന് താഴെയുള്ള ഒഴിഞ്ഞ ക്വാര്‍ട്ടേഴ്‌സുകളിലാണ് റെയ്ഡ് നടത്തിയത്. ഈ പ്രദേശങ്ങളില്‍ ലഹരിമാഫിയയും സാമൂഹികവിരുദ്ധരും ലഹരി വില്‍പന നടത്തുന്നുവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അസി.എക്‌സൈസ് കമീഷണര്‍ വി. റോബര്‍ട്ടിൻെറ നേതൃത്വത്തില്‍ സ്‌പെഷല്‍സ്‌ക്വാഡ് എക്‌സൈസ് ഇൻറലിജന്‍സ് ബ്യൂറോ, കൊല്ലം എക്‌സൈസ് റേഞ്ച് സംഘം എന്നിവ സംയുക്തമായി 10 പേരടങ്ങുന്ന മൂന്നുസംഘങ്ങളായിട്ടാണ് റെയ്ഡ് നടത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഇവിടെയുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വിവരം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്വാര്‍ട്ടേഴ്‌സിനുള്ളില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. രാത്രിയില്‍ ആളുകള്‍ തമ്പടിക്കുന്നതിൻെറ തെളിവ് ലഭിച്ചതായും വരുംദിവസങ്ങളിലും നഗരത്തിലെ ഇത്തരം കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ തുടരുമെന്നും എക്‌സൈസ് അറിയിച്ചു. സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ എസ്. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജി. ഉദയകുമാര്‍, എം. കൃഷ്ണകുമാര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ എം. മനോജ് ലാല്‍, സുരേഷ്‌കുമാര്‍, ഷഹറുദീന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story