Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTബൈപാസ് റോഡിൽ ചെളിവെള്ളക്കെട്ട്; യാത്രക്കാർക്ക് ദുരിതം
text_fieldsbookmark_border
(ചിത്രം) അഞ്ചൽ: ബൈപാസ് റോഡിൽ മാസങ്ങളായി കെട്ടിനിൽക്കുന്ന ചെളി വെള്ളക്കെട്ട് കാൽനടക്കാർക്കും ഇരുചക്ര-മുച്ചക്ര വാഹന യാത്രികർക്കും ദുരിതമായി. പടിഞ്ഞാറ്റിൻകര ഗണപതിയമ്പലത്തിന് മുൻവശത്തെ റോഡിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. റോഡിൻെറ ഒരുവശം അമ്പലത്തിൻെറ മതിലും മറുവശം അഞ്ചൽ തോടുമായതിനാൽ പൂർണമായും ചെളിവെള്ളത്തിലൂടെയല്ലാതെ അരികുചേർന്ന് പോകാൻ പറ്റുകയില്ല. ബൈപാസിന് കുറുകേയുള്ള അഞ്ചൽ പടിഞ്ഞാറ്റിൻകര റോഡിൽ നിന്ന് രണ്ടടിയോളം താഴ്ചയിലാണ് ബൈപാസ് റോഡ് കിടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടാൽ പ്രശ്നം പരിഹരിക്കപ്പെടും. ഇതിന് റോഡ് നിർമാണക്കരാറുകാർ തയാറല്ലെന്ന് നാട്ടുകാർ പറയുന്നു. പുനലൂർ നഗരസഭയിൽ ഭരണസ്തംഭനം -ഡി.സി.സി പ്രസിഡൻറ് കൊല്ലം: ഇടതുമുന്നണി ഭരിക്കുന്ന പുനലൂർ നഗരസഭയിൽ പൂർണ ഭരണസ്തംഭനമാണെന്ന് ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്ര പ്രസാദ്. പിടിപ്പുകെട്ട ഭരണമാണ് പുനലൂർ നഗരസഭയിലേതെന്ന് നഗരസഭ സെക്രട്ടറി തന്നെ ആരോപണം ഉന്നയിച്ചതും അതിനെചൊല്ലി ഭരണനേതൃത്വവും സെക്രട്ടറിയും വാക്കേറ്റം ഉണ്ടായതും തുടർന്ന് സെക്രട്ടറി പ്രതിഷേധസൂചകമായി അവധിയെടുത്ത് പോയതുമൂലം നഗരസഭ ഭരണം അവതാളത്തിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭയിലെ ക്രമക്കേടുകൾ ജനശ്രദ്ധയിലെത്തിക്കുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് യോഗത്തിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്നതിനെതിരെയും, ഭരണസ്തംഭനത്തിനെതിരെയും കോൺഗ്രസ് ശക്തമായ പ്രതിഷേധസമരങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story