Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTജില്ലയില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷനും
text_fieldsbookmark_border
(ചിത്രം) കൊല്ലം: ജില്ലയില്‍ 'ഡ്രൈവ് ത്രൂ' വാക്‌സിനേഷനും 'ബി ദ വാരിയര്‍' കാമ്പയിനും തുടക്കമായി. യാത്രക്കാര്‍ക്ക് വാഹനങ്ങളിലെത്തി വാക്‌സിന്‍ നല്‍കുന്ന പരിപാടി ആശ്രാമം മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ലോഗോ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു. ഉമയനല്ലൂര്‍ സ്വദേശിയായ സജീവന് കോവിഷീല്‍ഡ് ആദ്യ ഡോസ് നല്‍കി ഡ്രൈവ് ത്രൂ പരിപാടി തുടങ്ങി. 50 പേര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും 10 പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയും വാക്‌സിന്‍ നല്‍കി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാണ് കുത്തിവെപ്പ് നടത്തുന്നത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, ജില്ല വാക്‌സിനേഷന്‍ നോഡല്‍ ഓഫിസര്‍ ഡോ. എം.എസ്. അനു, ആരോഗ്യകേരളം പ്രചാരണ വിഭാഗം കണ്‍സല്‍ട്ടൻറ് അശ്വനി രവീന്ദ്രന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 'മകളെ' കാണാന്‍ കലക്ടര്‍ വീണ്ടും (ചിത്രം) കൊല്ലം: കുടുംബജീവിതത്തിൻെറ ഭദ്രതയിലേക്ക് ആനയിച്ച 'മകളെ' കാണാൻ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഒരാഴ്ച മുമ്പ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലായിരുന്ന ഷക്കീലയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച അദ്ദേഹം വെള്ളിമണിലെ വിധുരാജിൻെറ വീട്ടിലെത്തിയാണ് ക്ഷേമാന്വേഷണം നടത്തിയത്. ഭാര്യ എം.കെ. റുക്‌സാന, വനിത-ശിശു വികസന ഓഫിസര്‍ എസ്. ഗീതാകുമാരി എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story