Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTതടിക്കാട്ട് വാക്സിനേഷനെച്ചൊല്ലി പരാതി
text_fieldsbookmark_border
(ചിത്രം) അഞ്ചൽ: തടിക്കാട്ടിലെ ഇടമുളയ്ക്കൽ പ്രൈമറി ഹെൽത്ത് സൻെററിൽ നടക്കുന്ന കോവിഡ് വാക്സിനേഷനെപ്പറ്റി വ്യാപക പരാതി. വാക്സിൻ നൽകുന്നതിൽ ജനപ്രതിനിധികളും ജീവനക്കാരും ഒത്തുകളി നടത്തുകയാണെന്നും അർഹതപ്പെട്ടവർക്ക് വാക്സിൻ ലഭ്യമാക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ നാട്ടുകാർ സ്ഥലത്ത് പോസ്റ്ററുകൾ പതിച്ച് പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ് വാക്സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട് ആശുപത്രിയെപ്പറ്റി നേരത്തേയും നാട്ടുകാർ ആക്ഷേപമുന്നയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നടത്തി കുത്തിവെപ്പെടുക്കാനെത്തിയ ആളെ മൊബൈൽ ഫോൺ ഇല്ലെന്ന കാരണത്താൽ വാക്സിൻ നൽകാതെ പറഞ്ഞുവിട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റി അഞ്ചൽ: ആയൂർ ജങ്ഷനിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ തിങ്കളാഴ്ച മുതൽ ആയൂർ മാർക്കറ്റിലേക്ക് കയറുന്ന റോഡിൻെറ പിറകിലേക്ക് എം.സി റോഡിൽ വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും തടസ്സമുണ്ടാകാത്ത വിധത്തിൽ മാറ്റി പാർക്ക് ചെയ്യണമെന്ന് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി ചെയർപേഴ്സൺ അറിയിച്ചു. ഹൈകോടതി നിർദേശപ്രകാരമാണ് തീരുമാനമെന്നും എല്ലാ ഡ്രൈവർമാരും സഹകരിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു. ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ (ചിത്രം) അഞ്ചൽ: ഭിന്നശേഷിക്കാരിയായ ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പാറയടിയിൽ പ്രകാശ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാലോടെ വീട്ടിൽ കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം െവച്ചതോടെ പ്രകാശ് ഇറങ്ങി ഓടി. രക്ഷാകർത്താക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story