Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTയുവാവിനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ പിടിയിൽ
text_fieldsbookmark_border
പുനലൂർ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ ഒരാളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് ഇടപ്പാളയം സ്വദേശി ശ്യാം (23) ആണ് പിടിയിലായത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ കേസിലെ മുഖ്യപ്രതി ഇടപ്പാളയം സ്വദേശി വിപിൻരാജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. തെന്മല വിമലവിലാസത്തിൽ അരുൺകുമാർ (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30 ഓടെ തെന്മലയിലുള്ള അരുണിൻെറ വീടിനു മുന്നിലായിരുന്നു സംഭവം. വിപിൻരാജിൽനിന്ന് അരുൺ വാങ്ങിയ അരലക്ഷം രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കാറിലെത്തിയ പ്രതികളും അരുണുമായുണ്ടായ ഏറ്റുമുട്ടൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അരുൺ പല കേസിലെയും പ്രതിയാണ്. അതേസമയം സമയം പണമിടപാട് സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്. ശ്യാമിനെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഓഫിസർ എം.ജി. വിനോദ്, എസ്.ഐ ഡി.ജെ. ശാലു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story