Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകളഞ്ഞുകിട്ടിയ സ്വർണമാല...

കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി

text_fields
bookmark_border
ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളജിലെ വനിത സെക്യൂരിറ്റി ഗാർഡിന്​ ആശുപത്രി പരിസരത്തുനിന്ന്​ ലഭിച്ച സ്വർണമാല തിരികെ നൽകി. നാവായിക്കുളം സലീന മൻസിലിൽ സലീനയുടെ സ്വർണമാലയാണ്​ ആശുപത്രി പരിസരത്ത് നഷ്​ടപ്പെട്ടത്​. ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ വനിത സെക്യൂരിറ്റി ഗാർഡ് ബിന്ദുവിനാണ് മാല കിട്ടിയത്. ഉടമയെ കണ്ടെത്താത്തതിനെ തുടർന്ന് മാല സെക്യൂരിറ്റി ഓഫിസിൽ ഏൽപിച്ചു. വിവരം പാരിപ്പള്ളി പൊലീസിൽ അറിയിച്ചു. മാല നഷ്​ടപ്പെ​​െട്ടന്ന സലീനയുടെ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ്​ അവരെ മെഡിക്കൽ കോളജിലേക്ക് അയച്ചു. ഞായറാഴ്ച രാവിലെ സലീന ആശുപത്രി സുരക്ഷ വിഭാഗത്തിലെത്തി മാല തിരിച്ചറിയുകയും സെക്യൂരിറ്റി ഓഫിസർ ബാബു പ്രദീപ്, അസിസ്​റ്റൻറ്​ സെക്യൂരിറ്റി ഓഫിസർ ഷാജഹാൻ എന്നിവരുടെ സാന്നിധ്യത്തിൽ കൈപ്പറ്റുകയും ചെയ്തു. ഫോട്ടോ: സെക്യൂരിറ്റി ഗാർഡ് ബിന്ദുവിൽനിന്ന്​ സെലീന മാല കൈപ്പറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story