Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTഅളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാമ്പ്
text_fieldsbookmark_border
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ ലീഗൽ മെട്രോളജി വകുപ്പിൻെറ പരിധിയിലുള്ള പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് 10 മുതൽ 16 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 2020 ഒക്ടോബർ മുതൽ പുനഃപരിശോധന നടത്താത്ത അളവുതൂക്ക ഉപകരണങ്ങൾ പിഴയില്ലാതെ പരിശോധന നടത്തും. കുളക്കട, മൈലം, പവിത്രേശ്വരം, പേരയം, പോരുവഴി, കിഴക്കേകല്ലട, പടിഞ്ഞാറെ കല്ലട, മൺറോത്തുരുത്ത് ശാസ്താംകോട്ട, കുന്നത്തൂർ, ശൂരനാട് വടക്ക് , ശൂരനാട് തെക്ക്, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളിലെ വ്യാപാരികൾ അവസരം പ്രയോജനപ്പെടുത്തണം. ഫോൺ: 8281698024, 9745527773. മദ്യ വിൽപന: രണ്ടുപേർക്കെതിരെ കേസ് ശാസ്താംകോട്ട: അനധികൃത മദ്യ വിൽപന നടത്തിയ രണ്ടു പേർക്കെതിരെ കേസെടുത്തു. ശാസ്താംകോട്ട കരിന്തോട്ടുവാ വിനു മന്ദിരത്തിൽ കെ. ഫിലിപ്പ് കുട്ടി (66), മൈനാഗപ്പള്ളി വേങ്ങ നന്ദനം (വട്ടത്തറ തെക്കതിൽ) വീട്ടിൽ ആർ. രതീഷ് (40) എന്നിവർക്കെതിരെയാണ് ശാസ്താംകോട്ട എക്സൈസ് സംഘം കേസെടുത്തത്. ഫിലിപ്പ് കുട്ടിയെ 6.800 ലിറ്റർ മദ്യം കൈവശം െവച്ച് വിൽപന നടത്തിയതിനും രതീഷ് 24 ലിറ്റർ മദ്യം വിൽപന നടത്തിയതിനുമാണ് കേസ്. ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്നത് മുതലാക്കിയാണ് കച്ചവടം. രക്ഷെപ്പട്ട പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബർട്ടിൻെറ നിർദേശാനുസരണം നടന്ന റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. മനോജ്കുമാർ, എം. അൻവർ, പ്രിവൻറിവ് ഓഫിസർ വിനയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഗിരീഷ്കുമാർ. ജി, ജിനു തങ്കച്ചൻ, നിഷാദ്, അൻഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷീബ. എ, എക്സൈസ് ഡ്രൈവർ ജി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story