Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജോർജ് ഫ്രാൻസിസ്​...

ജോർജ് ഫ്രാൻസിസ്​ അനുസ്​മരണവും പഠനോപകരണ വിതരണവും

text_fields
bookmark_border
(ചിത്രം) കൊല്ലം: സംസ്ഥാനത്ത്​ പൊലീസ്​ സംഘടന രൂപവത്​കരണത്തിൽ മുഖ്യപങ്കുവഹിക്കുകയും സ്​ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസിൻെറ ഒന്നാം ചരമവാർഷികം പൊലീസ്​ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്​റ്റേഷനുകളിൽ പുഷ്പാർച്ചനയും അനുസ്​മരണവും നടത്തി. എ.ആർ ക്യാമ്പിൽ സംഘടിപ്പിച്ച ഓർമദിനാചരണവും ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണവും എം. നൗഷാദ് എം.എൽ.എയും, ജില്ല കമ്മിറ്റി ഓഫിസിൽ സ്​ഥാപിക്കുന്ന ഛായാചിത്രത്തിൻെറ അനാച്ഛാദനം ജില്ല പൊലീസ്​ മേധാവി ടി. നാരായണനും നിർവഹിച്ചു. ജില്ല വൈസ്​ പ്രസിഡൻറ് ബി. കനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.എ മുൻ സംസ്​ഥാന ജനറൽ സെക്രട്ടറി എ. റഷീദ്, സംസ്​ഥാന ജോയൻറ് സെക്രട്ടറി എസ്.ആർ. ഷിനോദാസ്​, അസി. കമാൻഡൻറ് എ. ജോർജ്, കെ.പി.ഒ.എ ജില്ല ജോ.സെക്രട്ടറി കെ. ഉദയൻ, ജില്ല ട്രഷറർ എസ്. ഷഹീർ എന്നിവർ സംസാരിച്ചു. കെ.പി.എ ജില്ല സെക്രട്ടറി ജിജു സി. നായർ സ്വാഗതവും സി. വിനോദ്കുമാർ നന്ദിയും പറഞ്ഞു. 'വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക' കൊല്ലം: ഇലക്ട്രിസിറ്റി മേഖല സ്വകാര്യവത്​കരണത്തിനെതിരെ 10ന് ജീവനക്കാർ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി അഭ്യർഥിച്ചു. വൈദ്യുതി മേഖല സ്വകാര്യവത്​കരിക്കുന്നതോടെ വില കോര്‍പറേറ്റുകള്‍ ഈടാക്കും. അത് ഇലക്ട്രിസിറ്റിക്കും വില ഉയരുന്നതിന് കാരണമാകുമെന്ന് ജില്ല പ്രസിഡൻറ്​ ബി. തുളസീധരക്കുറുപ്പും, സെക്രട്ടറി എസ്. ജയമോഹനും ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story