Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTസിൽക് ഇന്ത്യ കടയ്ക്കൽ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കൊല്ലം: കടയ്ക്കലിലെ ഏറ്റവും വലിയ വസ്ത്ര വിസ്മയമായി 'സിൽക് ഇന്ത്യ' പഞ്ചായത്ത് പ്രസിഡൻറ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം എസ്. വിക്രമൻ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, സി.പി.എം ലോക്കൽ സെക്രട്ടറി ടി.എസ്. പ്രഫുല്ല ഘോഷ്, ബ്ലോക്ക് പ്രസിഡൻറ് ലതിക വിദ്യാധരൻ, മുൻപഞ്ചായത്ത്പ്രസിഡൻറ് ആർ.എസ്. ബിജു, കടയ്ക്കൽ ഫാൻസി ഷിബു, കസ്തൂരി ഗോപിനാഥൻ എന്നിവർ പെങ്കടുത്തു. കടയ്ക്കൽ എസ്.എം ആശുപത്രിക്ക് എതിർവശത്തായി നാല് നിലകളിലായി സജ്ജമാക്കിയ ഷോറൂമിൽ ഓണത്തിനായി വിപുലമായ വസ്ത്രശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വിവാഹസാരികളുടെ വൈവിധ്യമാർന്ന ശേഖരവും ഇവിടത്തെ പ്രത്യേകതയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമാവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ഗുണമേന്മയോടെ ജനങ്ങളിൽ എത്തിക്കുക എന്നതാണ് മാനേജ്മൻെറിൻെറ പ്രഥമ ലക്ഷ്യം. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരുന്നു ഉദ്ഘാടനം. വിൽപനയും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് നടത്തുന്നത്. കോവിഡ് 1075, രോഗമുക്തി 1695 കൊല്ലം: ജില്ലയിൽ ഞായറാഴ്ച 1075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1695 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പറേഷനില്‍ 183 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-32, പുനലൂര്‍-20, പരവൂര്‍-12, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-34, പിറവന്തൂര്‍-29, മയ്യനാട്-26, ഇളമ്പള്ളൂര്‍-25, തെന്മല-23, അലയമണ്‍, ഇട്ടിവ, ചാത്തന്നൂര്‍, തഴവ എന്നിവിടങ്ങളില്‍ 22 വീതവും പന്മന-21, കടയ്ക്കല്‍, ചിതറ, തലവൂര്‍, തൊടിയൂര്‍- 20 വീതവും വിളക്കുടി, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ 19 വീതവും തൃക്കോവില്‍വട്ടം-18, ആലപ്പാട്, തൃക്കരുവ എന്നിവിടങ്ങളില്‍ 17 വീതവും പെരിനാട്, പത്തനാപുരം, തെക്കുംഭാഗം, കൊറ്റങ്കര, ഏരൂര്‍ പ്രദേശങ്ങളില്‍ 16 വീതവും നെടുമ്പന-15, മൈനാഗപ്പള്ളി, പട്ടാഴി വടക്കേക്കര, ചവറ, പട്ടാഴി, എഴുകോണ്‍, അഞ്ചല്‍ ഭാഗങ്ങളില്‍ 14 വീതവും ചടയമംഗലം, തേവലക്കര, മേലില എന്നിവിടങ്ങളില്‍ 13 വീതവും ഇടമുളയ്ക്കല്‍-12, വെളിയം-11 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ ഒമ്പതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story