Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTഅനുമോദന സമ്മേളനം
text_fieldsbookmark_border
പത്തനാപുരം: കെ.എസ്.യു-യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റികൾ എസ്.എസ്.എല്‍.സി, പ്ലസ്ട ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പഠനോപകരണ വിതരണവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ആർ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. തലവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജെ. ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ, ഷാഹുൽ കുന്നിക്കോട്, എസ്. സലീം, മീരാ ആർ. നായർ എന്നിവർ സംസാരിച്ചു. നിവേദനം നൽകി പത്തനാപുരം : സംസ്ഥാന ഫാമിങ് കോർപറേഷൻ വൈവിധ്യവത്ക്കരണത്തിനും തൊഴിലാളി ക്ഷേമത്തിനും പദ്ധതി തയ്യാറാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ കൃഷി മന്ത്രിക്ക് നിവേദനം നൽകി. യൂനിയൻ മാനേജ്മൻെറിന് സമർപ്പിച്ച 16 ഇന ഡിമാൻറുകൾ പരിഹരിച്ച് നടപ്പിലാക്കാൻ ഇടപെടണമെമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story