Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവെൽഫെയർ പാർട്ടി ജില്ല...

വെൽഫെയർ പാർട്ടി ജില്ല നേതൃസംഗമം

text_fields
bookmark_border
(ചിത്രം) കൊല്ലം: കോവിഡ് ദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ സർക്കാറുകൾക്ക് കഴിയണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാക്ക് പാലേരി പറഞ്ഞു. ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ പി.എ. അബ്​ദുൽ ഹക്കീം, ജില്ല പ്രസിഡൻറ് അഡ്വ. സജീബ്, ജനറൽ സെക്രട്ടറി ഡോ. അശോക് ശങ്കർ, സലിം മൂലയിൽ, ഇസ്മായിൽ ഖനി, ഷഫീക് ചോഴിയക്കോട്, ഓയൂർ യുസുഫ്, ഷമീന കലാം എന്നിവർ സംസാരിച്ചു. കാമുകിയുടെ വീടിന്​ തീയിട്ട യുവാവ് പിടിയിൽ (ചിത്രം) കൊല്ലം: മറ്റൊരാളെ വിവാഹം കഴിച്ചതിൻെറ പ്രതികാരമായി കാമുകിയുടെ വീടിന് തീയിട്ട യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു. തട്ടാര്‍കോണം മേലൂട്ട്കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ അഖിലാണ് (26) പിടിയിലായത്. പൊലീസ് പറയുന്നത്: പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി തൃശൂരിലെ ജ്വല്ലറിയില്‍ ജീവനക്കാരിയായി. അവിടെ​െവച്ച് വയനാട് സ്വദേശിയുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിഞ്ഞ് വയനാട്ടില്‍ താമസമായി. കഴിഞ്ഞ മാര്‍ട്ട് എട്ടിന് ഇരുവരും കിളികൊല്ലൂരിലെ വീട്ടിലെത്തി. ഇതറിഞ്ഞ യുവാവ് ദമ്പതികളെ മര്‍ദിച്ചു. അന്ന് തന്നെ തിരിച്ച് ദമ്പതികള്‍ വയനാട്ടിലേക്ക് പോയി. ഈ സമയം മദ്യപിച്ചെത്തിയ യുവാവ് ഇവരുടെ വീടിന് തീയിട്ട ശേഷം ഒളിവില്‍ പോവുകയായിരുന്നു. പ്രതി കിളികൊല്ലൂരില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ എച്ച്. മുഹമ്മദ്ഖാ​ൻെറ നേതൃത്വത്തില്‍ എസ്‌.ഐമാരായ അനീഷ്, ശ്രീനാഥ്, ഗ്രേഡ് എസ്.ഐ ജാനസ് പി. ബേബി എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story