Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:28 AM IST Updated On
date_range 9 Aug 2021 5:28 AM ISTമാർക്കറ്റിൽ ദുർഗന്ധം പരത്തി ശുചിമുറി
text_fieldsbookmark_border
കൊട്ടിയം: കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച ശുചിമുറിക്ക് ചുറ്റും മുറിക്ക് മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. മാർക്കറ്റിലെത്തുന്നവർക്കും കച്ചവടക്കാർക്കും രോഗം പിടിപെടുമെന്ന് ആശങ്ക. ശുചിമുറിയിൽ മാലിന്യം നിറഞ്ഞ നിലയിലാണ്. ഈ ശുചിമുറിക്ക് സമീപമാണ് മത്സ്യക്കച്ചവടം. ദുർഗന്ധവും പ്രാണികളും കൊണ്ടു നിറഞ്ഞ ഇവിടെ മൂക്കുപൊത്താതെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അടുത്തിടെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലർ മുൻകൈയെടുത്ത് ശുചി മുറിയുടെ പരിസരം വൃത്തിയാക്കിയെങ്കിലും സംരക്ഷണമില്ലാത്തതിനാൽ വീണ്ടും പഴയപടിയായി. കോർപറേഷന് വർഷം നല്ല തുക വരുമാനമായി ലഭിക്കുന്ന പള്ളിമുക്ക് മാർക്കറ്റിലെ ശുചിമുറി വൃത്തിയായി സൂക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story