Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:30 AM IST Updated On
date_range 6 Aug 2021 5:30 AM ISTയാഥാർഥ്യമാകാതെ ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ
text_fieldsbookmark_border
ചിത്രം- ശാസ്താംകോട്ട: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ ഇനിയും യാഥാർഥ്യമായില്ല. ഓരോ നിയോജക മണ്ഡലത്തിലും ഓരോ കെ.എസ്.ആർ.ടി.സി ഡിപ്പോ എന്ന നിലയിലാണ് കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൻെറ ആസ്ഥാനമായ ശാസ്താംകോട്ടയിൽ 2005ൽ ഡിപ്പോ ആരംഭിച്ചത്. ശാസ്താംകോട്ട പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള പൊതു ചന്തയുടെ ഭാഗമായ 50 സൻെറ് വസ്തു ഇതിനുവേണ്ടി വിട്ടുനൽകി. വ്യാപാരി വ്യവസായികൾ 10 ലക്ഷം രൂപ ചെലവഴിച്ച് ഓഫിസ് നിർമിച്ച് നൽകുകയും ചെയ്തു. ഡിപ്പോ പ്രവർത്തനവും ഏതാനും ദീർഘദൂര സർവിസുകളടക്കം ഇവിടെ നിന്ന് സർവിസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, 2006 നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡിപ്പോയുടെ പ്രവർത്തനവും നിലച്ചു. പ്രതിഷേധമുയർന്നതോടെ ഗാരേജ് ഇല്ലാതെ ഡിപ്പോ പ്രവർത്തനം നടത്താൻ സാധിക്കിെല്ലന്ന പുതിയ നിലപാടുമായി കെ.എസ്.ആർ.ടി.സി രംഗത്ത് വന്നു. തുടർന്ന്, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് കുന്നത്തൂരിലെ മറ്റ് പഞ്ചായത്തുകളുടെ സഹായത്തോടെ പണം കണ്ടെത്തി ഗാരേജിന് സ്ഥലം വാങ്ങുകയും കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ നൽകി കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തു. ഓഫിസ് വിപുലപ്പെടുത്തൽ, ബസ് ടെർമിനൽ നിർമാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ഡിപ്പോയിൽ തന്നെ വീണ്ടും തുക ചെലവഴിെച്ചങ്കിലും പ്രവർത്തനം മാത്രം ആരംഭിച്ചില്ല. ശക്തമായ രാഷ്ട്രീയ സമ്മർദങ്ങൾ നടത്തിയിട്ടും കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് തടസ്സമായി നിന്നത്. കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർഥ്യമായിെല്ലങ്കിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ബസുകൾ കയറുന്ന തരത്തിൽ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിനും അനുകൂല നടപടിയില്ല. ശാസ്താംകോട്ടയിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെ വാഹനങ്ങളും താലൂക്ക് ആശുപത്രിയിലെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതിനും സമീപത്തെ കടകളിലെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലമായും ഡിപ്പോ മാറിയിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെയും മറ്റും സമ്മേളനങ്ങളും പൊതു പരിപരിപാടികളും നടത്തുന്നതും ഇവിടെയാണ്. ഇപ്പോൾ പ്രവർത്തിച്ചുവരുന്ന ചന്ത ഡിപ്പോ സ്ഥലത്തേക്കും ചന്ത പ്രവർത്തിച്ചുവരുന്ന സ്ഥലം താലൂക്ക് ആശുപത്രി വികസനത്തിനും വിട്ടുനൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രവർത്തക യോഗം കൊല്ലം: കർഷക തൊഴിലാളികൾക്ക് അടിയന്തരമായി വാക്സിൻ നൽകണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) കൊല്ലം നിയോജക മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കരിക്കോട് ഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ഡി. ഫിലിപ്, ജില്ല ജനറൽ സെക്രട്ടറി മണിയാർ ബാബു, കരിക്കോട് നൈസാം, നാസർ തെക്കേക്കുറ്റി, ഓച്ചിറ യൂസഫ് കുഞ്ഞ്, കെ. ഷീല, എം.എസ്. മനോരമ എന്നിവർ സംസാരിച്ചു. 100 ശതമാനം വിജയം കൊട്ടിയം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ തഴുത്തല നാഷനൽ പബ്ലിക് സ്കൂളിന് 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 19 വിദ്യാർഥികളിൽ മുഴുവൻ പേരും മികച്ച വിജയം കരസ്ഥമാക്കി. ബി. ആർച്ച 500 ൽ 449 മാർക്കും നാഫിയ നാസിം 443 മാർക്കും നേടി. 17 കുട്ടികൾ 80 ശതമാനത്തിനുമുകളിൽ മാർക്ക് നേടി. 10ാം ക്ലാസ് മൂല്യനിർണയത്തിൽ പരീക്ഷ എഴുതിയ 44 കുട്ടികളും മികച്ച വിജയം നേടി. എല്ലാ കുട്ടികളെയും സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാനും പ്രിൻസിപ്പൽ എം.ടി. കലാധരനും അഭിനന്ദിച്ചു. ബോണസ് നൽകണം കൊല്ലം: കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 26 ശതമാനം ബോണസും അഞ്ച് ശതമാനം എക്സ്ഗ്രേഷ്യയും, 10,000 രൂപ അഡ്വാൻസും നൽകണമെന്ന് ജനതാ കശുവണ്ടി തൊഴിലാളി സൻെറർ സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story